പ്രവാസികൾക്ക് നിർണായകമായി സൗദിയുടെ തീരുമാനം; അപേക്ഷ ലഭിച്ചു 10 ദിവസത്തിനകം തൊഴിലുടമ എക്സിറ്റ് റീഎന്‍ട്രി വിസ നല്‍കണം എന്ന് ലാന്‍ഡ്മാര്‍ക്ക് ലേബര്‍ റിഫോം ഓര്‍ഗനൈസേഷന്‍, പ്രവാസികൾക്ക് സന്തോഷ വാർത്ത
സൗദി അറേബ്യയിലെ പരിഷ്കരിച്ച തൊഴില്‍ നിയമം സൗദിയിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് നിർണായകമാകുകയാണ്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിയില്‍ നിന്നും അപേക്ഷ ലഭിച്ചു 10 ദിവസത്തിനകം തൊഴിലുടമ എക്സിറ്റ് റീഎന്‍ട്രി വിസ നല്‍കണം എന്ന് ലാന്‍ഡ്മാര്‍ക്ക് ലേബര്‍ റിഫോം ഓര്‍ഗനൈസേഷന്‍ (എല്‍ആര്‍ഐ) നിര്‍ദ്ദേശിക്കുകയുണ്ടായി. ഇനിമുതൽ വിസ ലഭിക്കാൻ കാലതാമസം എടുക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാൽ 10 ദിവസത്തിനുള്ളില്‍ തൊഴിലുടമ പ്രതികരിക്കുന്നില്ലെങ്കില്‍ സമയപരിധി അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ 30 ദിവസത്തേക്ക് സിംഗിള്‍ എക്സിറ്റ് റീഎന്‍ട്രി വിസ സ്വയം ലഭ്യമാക്കാന്‍ തൊഴിലാളിക്ക് സാധിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ തൊഴിലുടമയുമായുള്ള വര്‍ക്ക് കരാര്‍ അവസാനിക്കുമ്ബോള്‍ മള്‍ട്ടിപ്പിള്‍ അല്ലെങ്കില്‍ സിംഗിള്‍ എക്സിറ്റ്, റിന്ററി വിസ തൊഴിലാളിയ്ക്ക് നല്‍കാത്ത പക്ഷം പ്രവാസി തൊഴിലാളി എടുത്ത സിംഗിള്‍ എക്സിറ്റ്, റിന്ററി വിസ റദ്ദാക്കാനും തൊഴിലുടമയ്ക്ക് അനുവാദമില്ല എന്നതാണ്.
അതേസമയം നിലവിലുള്ള രീതിയില്‍ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് എക്സിറ്റ്, റീഎന്‍ട്രി വിസ നല്‍കാന്‍ തൊഴിലുടമയ്ക്ക് ഇനിയും സാധിക്കുന്നതാണ്. ഫൈനല്‍ എക്സിറ്റ് വിസ സേവനത്തിലും മാറ്റം ഇല്ലെന്നു മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. തൊഴിലുടമയുമായി കരാര്‍ നിലനില്‍ക്കെ സൗദിയില്‍ നിന്നും നാട്ടിലെത്തി തിരിച്ചു വരാത്ത പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് മടങ്ങുന്നതില്‍ നിന്ന് പൂര്‍ണ്ണമായും വിലക്കുന്നതായിരിക്കും.
അതോടൊപ്പം സിംഗിള്‍ എക്സിറ്റ്, റീഎന്‍ട്രി വിസ നേടുകയും വിസയുടെ കാലാവധി തീരുന്നതിന് മുമ്പായി രാജ്യത്തേക്ക് മടങ്ങാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്.വിസയുടെ കാലാവധി തീരുന്നതിന് മുമ്ബ് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ വിസ നീട്ടാനുള്ള അവകാശം പൂര്‍ണമായും തൊഴിലുടമക്കുണ്ട്.
https://www.facebook.com/Malayalivartha