വമ്പൻ അവസരവുമായി ദുബായ് എക്സ്പോ; ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020ല്‍ വോളന്റിയര്‍മാര്‍ ആകാന്‍ അവസരം, യുഎഇ യിലെ സ്വദേശികൾക്കും വിദേശികൾക്കും ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും, മാർച്ച് 31 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്

ലോകം മുഴുവനും ഒരു കുടക്കീഴിൽ എത്തുന്ന ദുബായ് എക്സ്പോ ഇത്തവണയും പൊലിമ ചോരാതെ ഏവർക്കും മുന്നിൽ എത്തിക്കുകയാണ് അധികൃതർ. ഒട്ടനവധിപേരാണ് കൗതുക കാഴ്ചകൾ കാണുവാൻ ദുബായിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ദുബായ് ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020ല്‍ വോളന്റിയര്‍മാര്‍ ആകാന്‍ അവസരം ഒരുക്കുകയാണ് അധികൃതർ. യുഎഇ യിലെ സ്വദേശികൾക്കും വിദേശികൾക്കും ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും. മാർച്ച് 31 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. എക്സ്പോ 2020 ദുബായിൽ 160,000 ലധികം വോളന്റിയര്‍മാരെ നിയമിച്ച് കഴിഞ്ഞു.
30,000 വോളന്റിയർമാരെ നിയമിക്കാനാണ് ഇപ്പോള്‍ അധികൃതർ പദ്ധിയിട്ടിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും അപേക്ഷിക്കാൻ സാധിക്കും. അറബ് സംസ്കാരം, മൂല്യങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് എക്സ്പോ 2020ലൂടെ ദുബായ് ലക്ഷ്യമിടുന്നത് തന്നെ. അപേക്ഷിക്കുന്നവര്‍ രാജ്യം, വിദ്യാഭ്യാസ യോഗ്യത എന്നിവ എല്ലാം തന്നെ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.
അതോടൊപ്പം ഇംഗ്ലിഷ് ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് വേണം. മാർച്ച് 31 നു ശേഷം ആയിരിക്കും ലഭിച്ച അപേക്ഷകള്‍ പരിഗണിക്കുക. ഇത് പരിശേധിച്ച ശേഷം സംഘാടകർ ഇവരുമായി അഭിമുഖം നടത്തുന്നതാണ്. ഇതില്‍ നിന്നും തെരെഞ്ഞടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. എക്‌സ്‌പോ 2020 ലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ദുബായുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാളും മികച്ച രീതിയില്‍ നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ജോലിക്കായി https://www.expo2020dubai.com/programmes/volunteers എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 31.
അതേസമയം ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ 2020-ൽ ദുബായിൽ നടക്കാൻ പോകുന്ന ഒരു അന്തർദേശീയ എക്സിബിഷനാണ് എക്സ്പോ 2020 എന്നത്. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസ് രണ്ട് തരത്തിലുള്ള എക്സ്പോകൾ സംഘടിപ്പിക്കാറാണുള്ളത്. വേൾഡ് എക്സ്പോയും സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോയും ആണത്. ഇതിൽ സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോ എല്ലാ മൂന്നു വർഷവുമാണ് നടത്തുന്നത്. ഇതിന്റെ ദൈർഘ്യം മൂന്ന് മാസമാണ്. ആറു മാസം ദൈർഘ്യമുള്ള വോൾഡ് എക്സ്പോ 1996 മുതൽ എല്ലാ അഞ്ചു വർഷവുമാണ് നടത്തുക.
https://www.facebook.com/Malayalivartha