റമദാന്‍ എത്തി; യുഎഇ കൊവിഡ് നിബന്ധനകള്‍ പുറപ്പെടുവിച്ചു, വിശുദ്ധ റമദാന്‍ മാസത്തില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ഥനയായ തരാവീഹ് പ്രാര്‍ഥന പള്ളികളില്‍ നടത്താമെന്ന് അധികൃതർ, പ്രധാന മുന്‍കരുതലുകള്‍ ഇവയൊക്കെ...

ലോകമെമ്പാടും പലയിടങ്ങളിലായി റമദാന്‍ എത്തി നില്‍ക്കുകയാണ്. ഇതിനുപിന്നാലെ യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍സിഇഎംഎ) റമദാന്‍ പെരുന്നാളിന്റെ കൊവിഡ് നിബന്ധനകള്‍ അധികൃതർ പുറപ്പെടുവിക്കുകയുണ്ടായി. വിശുദ്ധ റമദാന്‍ മാസത്തില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ഥനയായ തരാവീഹ് പ്രാര്‍ഥന പള്ളികളില്‍ നടത്താമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.
പ്രധാന മുന്‍കരുതലുകള്‍ ഇങ്ങനെയാണ്;
1. പള്ളികളില്‍ കര്‍ശനമായ കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കുമെന്ന് എന്‍സിഇഎംഎ അറിയിക്കുകയുണ്ടായി. പ്രാര്‍ഥനയുടെ പരമാവധി ദൈര്‍ഘ്യം 30 മിനിറ്റുകള്‍ക്ക് നിയന്ത്രിച്ചിരിക്കുന്നു. പ്രാര്‍ഥന കഴിഞ്ഞാലുടന്‍ തന്നെ പള്ളികള്‍ അടയ്ക്കുന്നതാണ്.
2. വനിതകള്‍ക്കുള്ള പ്രാര്‍ഥനാ ഹാളുകള്‍ അടഞ്ഞുതന്നെ ഇരിക്കും. പള്ളികളിലെ മതപ്രഘോഷണവും ചര്‍ച്ചകളും ഉണ്ടാകുന്നതല്ല. പകരം ഓണ്‍ലൈനിലൂടെ നടക്കുന്നതാണ്. റമദാനിലെ അവസാന 10 ദിവസങ്ങളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള പ്രത്യേക പ്രാര്‍ഥനകളെ കുറിച്ച് അധികൃതര്‍ പൊതുജനങ്ങളെ അറിയിക്കുന്നതായിരിക്കും. രാജ്യത്തെ കൊവിഡിന്റെ സ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും ഇത്.
3. വിശുദ്ധ റമദാന്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുന്നതാണ്. കൊവിഡ് രോഗവ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ മാര്‍ച്ച് മാസം പള്ളികള്‍ ആദ്യമായി അടച്ചത് തന്നെ. ജൂലൈയില്‍ ദിവസേനയുള്ള അഞ്ച് പ്രാര്‍ഥനകള്‍ക്കായി വീണ്ടും തുറന്നെങ്കിലും വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ നിര്‍ത്തിവയ്ക്കുകയുണ്ടായി. ഡിസംബര്‍ 4 ന് വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ പുനഃരാരംഭിച്ചു.
4. രാജ്യത്ത് ഇഫ്താര്‍ ടെന്റുകള്‍ പാടില്ല. ഉച്ചഭക്ഷണം പങ്കുവെയ്ക്കുന്നതിനും വിലക്കുണ്ട്. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിനായി റമദാനിടയിലെ വൈകുന്നേരമുള്ള ഒത്തുചേരലുകള്‍ എല്ലാവരും ഒഴിവാക്കണമെന്നും കുടുംബ കൂട്ടായ്മകള്‍ പരിമിതപ്പെടുത്തണമെന്നും എന്‍സിഇഎംഎ അറിയിപ്പ് നൽകി.
5. വീടുകളിലും കുടുംബങ്ങളിലും ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും പങ്കുവെയ്ക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒരു വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് പരസ്പരം ഭക്ഷണം പങ്കുവെയ്ക്കാവുന്നതാണ്.
6. കുടുംബ- ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇഫ്താര്‍ ടെന്റുകള്‍ അനുവദിക്കില്ല. പൊതുയിടങ്ങളില്‍ ഭക്ഷണങ്ങള്‍ പങ്കുവെയ്ക്കാനോ വീടുകള്‍ക്കും പള്ളികള്‍ക്കും മുമ്പില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യാനോ സാധിക്കില്ല.
7. ഇത്തരം കാര്യങ്ങളില്‍ താത്പര്യം ഉള്ളവര്‍ക്ക് ചാരിറ്റികളുമായി സഹകരിച്ച് ചെയ്യാൻ സാധിക്കും.
8. റെസ്റ്റോറന്റുകള്‍ക്ക് അകത്തും പുറത്തും ഇഫ്താര്‍ വിരുന്നുകള്‍ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി.
9. പള്ളികള്‍ക്കുള്ളില്‍ ഇഫ്താര്‍ വിരുന്നുകള്‍ നല്‍കില്ല.
10. സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനായി പരിശോധനകള്‍ നടത്തും. ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
11. പ്രായമായവരും ഗുരുതരാവസ്ഥയിലുള്ളവരും സുരക്ഷ ഉറപ്പാക്കാനായി ഇത്തരം ഒത്തുചേരലുകള്‍ ഒഴിവാക്കണം.
https://www.facebook.com/Malayalivartha