പ്രവാസികൾക്ക് തിരികെ എത്താൻ വഴിയൊരുക്കി സൗദി അറബ്യ; റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആശ്രിത വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രവാസികൾക്ക് ചെറിയ ആശ്വാസമായി സൗദിയുടെ വാർത്ത. കൊറോണ വ്യാപനത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഏറെ നിർണായക റിപോർട്ട് പുറത്ത് വരുന്നത്. റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആശ്രിത വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിക്കുകയുണ്ടായി. പുതിയ വിസയില്‍ തിരിച്ചെത്തുന്നതിനാണ് അനുവാദം നൽകുന്നത്. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരിച്ചെത്താന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് സൗദി ജവാസാത്തിന്റെ ഈ തീരുമാനം എന്നത്.
എന്നാല്‍, തൊഴില്‍ വിസയില്‍ കഴിഞ്ഞിരുന്നവര്‍ റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാതിരുന്നാല്‍ മൂന്ന് വര്‍ഷം വരെ വിലക്ക് നിലനില്‍ക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരക്കാര്‍ക്ക് പഴയ സ്‌പോണ്‍സറുടെ കീഴിലേക്ക് തന്നെ വീണ്ടും വരുന്നതിന് വിലക്ക് തടസ്സമാകില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ നേരത്തെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ പൊതുജന സേവനത്തിന് ഏർപ്പെടുത്തിയ 'തവക്കൽന' മൊബൈൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുകയുണ്ടായി. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷീർ' പോർട്ടലിന്റെ സഹായമില്ലാതെ തന്നെ തവക്കൽന ആപ്പിലൂടെ ഉപയോക്താക്കളുടെ മൊബൈൽ നമ്പർ നേരിട്ട് അപ്ഡേറ്റ് ചെയ്യാമെന്നതാണ് പുതുതായി ഉൾപ്പെടുത്തിയ സേവനങ്ങളിൽ പ്രധാനപെട്ടത് എന്നത്.
തവക്കൽന ആപ്പിലെ 'മൊബൈൽ നമ്പർ ഐഡന്റിഫിക്കേഷൻ' സേവനം വഴി തങ്ങളുടെ ആശ്രിതരെയോ സുഹൃത്തുക്കളെയോ മറ്റേതെങ്കിലും വ്യക്തിയെയോ നേരിട്ട് രജിസ്റ്റർ ചെയ്യാനും ഇതിലൂടെ സാധിക്കുന്നതാണ്. ഇവർക്ക് അബ്ഷീർ പോർട്ടലിൽ അക്കൗണ്ട് ഉണ്ടാവണമെന്ന് നിർബന്ധമില്ല. ഏതു സമയത്തും വ്യക്തിയുടെ മൊബൈൽ നമ്പർ മാറ്റാനും ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശ തൊഴിലാളികൾക്ക് അവരുടെ താമസരേഖയുടെ നിയമപരമായ നില പരിഗണിക്കാതെ തന്നെ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതാണ്.
https://www.facebook.com/Malayalivartha