ഇന്ത്യയെ വെട്ടിലാക്കി സൗദിയുടെ തീരുമാനം; ഇനി അടുത്ത അമ്പത് വര്‍ഷത്തേക്ക് ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് സൗദിയുടെ എണ്ണകമ്പനിയായ അരാംകോ

ചൈനയും സൗദി അറേബ്യയും തമ്മിലുള്ള ബദ്ധം ഊർജിതമാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അത്തരത്തിലുള്ള നിലപാടാണ് സൗദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇനി അടുത്ത അമ്പത് വര്‍ഷത്തേക്ക് ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് സൗദിയുടെ എണ്ണകമ്പനിയായ അരാംകോ അറിയിക്കുകയുണ്ടായി. ഞായാറാഴ്ച നടന്ന ചൈന ഡെവലപ്പ്‌മെന്റ് ഫോറത്തിലാണ് അരാംകോ അടുത്ത അമ്പത് വര്‍ഷത്തേക്ക് ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുമെന്ന് അറിയിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നായ സൗദി അറേബ്യ ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ചൈനയിലേക്കാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയച്ചത് എന്ന കണക്കുകളാണ് റിപ്പോർട്ട് ചെയ്തത്. 1.86 മില്ല്യണ്‍ ബാരല്‍ പെട്രോളിയം ഉത്പന്നം പ്രതിദിനം ചൈനിയിലേക്ക് സൗദി കയറ്റി അയക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വ്യാപനത്തിന് പിന്നാലെ എണ്ണകയറ്റുമതിയില്‍ വലിയ കുറവായിരുന്നു നേരിട്ടത്. ഒപെക് രാഷ്ട്രങ്ങള്‍ ഏകോപിതമായി എടുത്ത തീരുമാനത്തിലും കുറവായിരിന്നു കയറ്റി അയച്ച പെട്രോളിയം ഉത്പന്നങ്ങളുടെ അളവ് എന്നത്. ഇത് ആഗോള വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിതെളിച്ചത്. ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന രാഷ്ട്രം റഷ്യയായിരുന്നു. എന്നാല്‍ 2020ല്‍ സൗദി റഷ്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയയ്ക്കുകയുണ്ടായി.
”ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്ക് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാത്രമല്ല, അമ്പത് വര്‍ഷത്തേക്കും അങ്ങനെതന്നെയായിരിക്കും,” എന്നാണ് അരാംകോ സി.ഇ.ഒ അന്ന് പറഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.ചൈനയുടെ ഊര്‍ജ ആവശ്യങ്ങളില്‍ മുന്‍നിര വിതരണക്കാര്‍ ആവുക എന്നതിലുപരി എനര്‍ജി ട്രാന്‍സിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക എന്നതിനും പ്രഥമ പരിഗണന നല്‍കുമെന്ന് അരാംകോ അറിയിക്കുകയുണ്ടായി.
ഇത് ഇന്ത്യയുമായുള്ള ബന്ധത്തെ സാരമായി ബാധിക്കുമോ എന്ന സംശയമാണ് ഉയരുന്നത്. ഇത്തരം ആശങ്ക പ്രവാസികൾക്കും ഉണ്ട്. സൗദിയിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികളുടെ ഏക ആശ്രയം കേന്ദ്രം മാത്രമാണ്. ചർച്ചകളിലൂടെ മാത്രമേ ഇത് പരിഹരിക്കുവാൻ സാധിക്കുകയുള്ളു. ആയതിനാൽ തന്നെ ഇത്തരം വാർത്തകൾ പ്രവാസികളിൽ ആശങ്കയാണ് നൽകുന്നത്.
https://www.facebook.com/Malayalivartha