കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ സ്വത്ത് കണ്ടുകെട്ടി

കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടി. മാത്യു ഇന്റര്‍നാഷണലിന്റെ 7.5 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 900ത്തില്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി കൊണ്ടുപോയെന്നും 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ വാങ്ങിയെന്നും ഇഡി കണ്ടെത്തി. ഇത്തരത്തില്‍ 205 കോടി രൂപ വരെ സമ്ബാദിച്ചുവെന്നാണ് കേസ്. പണം ഹവാലയായി കുവൈത്തില്‍ എത്തിച്ചുവെന്നും ഇഡി അറിയിച്ചു.
https://www.facebook.com/Malayalivartha