Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ബാഗേജുകളുടെ കാര്യത്തിൽ ഇനി കൂടുതൽ ജാഗ്രത; യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപയിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ല, പുതിയ നിബന്ധനകളുമായി ഫെഡറൽ കസ്റ്റംസ് അതോറിറ്റി

30 MARCH 2021 02:59 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഇനിമുതൽ ബാഗേജുകളുടെ കാര്യത്തിൽ ഇനി കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും. ഇന്നലെ മുതൽ കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ അധികൃതർ. യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഫെഡറൽ കസ്റ്റംസ് അതോറിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഗൾഫ് ഏകീകൃത കസ്റ്റംസ് നയങ്ങളും ഇതിന്‍റെ ഭാഗമാണ്.

യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ( 3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിക്കുകയുണ്ടായി. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു.

ഇതുകൂടാതെ സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക ഉപകരണങ്ങൾ, ലാപ് ടോപ്, പ്രിൻ്റർ, സ്വന്തം ആവശ്യത്തിനുള്ള മരുന്ന് എന്നിവയടക്കം അനുവദനീയമായ സാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇതുസംബന്ധമായ നിബന്ധനകൾ പാലിക്കണം. 200 സിഗററ്റുകളിൽ കൂടുതൽ ഒരാൾ കൊണ്ടുവരാൻ പാടില്ല. 18 വയസിൽ താഴെയുള്ളവർ മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവ കൊണ്ടുവരരുത്.

നിശ്ചിത സംഖ്യ സൂക്ഷിക്കാമെങ്കിലും തങ്ങളുടെ കൈവശമുള്ള കറൻസികൾ വെളിപ്പെടുത്തണം. സ്വന്തമായി ഉപയോഗിക്കുന്ന വിലകൂടിയ രത്നക്കല്ലുകളും മറ്റും 60,000 ദിർഹത്തിൽ കൂടുതൽ വിലമതിക്കുന്നവ കൈയിൽ വയ്ക്കരുതെന്നും നിർദേശിച്ചു. ഇതുസംബന്ധമായി നടക്കുന്ന ക്യാംപെയിനിന്റെ ഭാഗമായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.

നിയമലംഘകർക്കു തടവോ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കൾ കണ്ടുകെട്ടും. നിയമം സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ അറബിക്, ഇംഗ്ലിഷ്, ഉർദു എന്നീ ഭാഷകളിൽ ദൃശ്യങ്ങൾ പുറത്തിറക്കി. വിവരങ്ങൾക്ക് www.fca.gov.ae. അപരിചിതരുടെയും ഉള്ളടക്കം എന്തെന്നു വെളിപ്പെടുത്താത്തവരുടെയും ലഗേജ് സ്വീകരിക്കുന്നതും കൈമാറുന്നതും സുരക്ഷിത യാത്രയ്ക്കു തടസ്സമാകും.മരുന്ന് കൈവശം വയ്ക്കുന്നവർ ഡോക്ടറുടെ കുറിപ്പടി കരുതണം. മരുന്ന് ബന്ധപ്പെട്ട രാജ്യം നിരോധിച്ചിട്ടില്ലെന്ന ഉറപ്പാക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends