Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കുവൈത്തിൽ സ്വദേശികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാകുന്ന നിമിഷം വിമാനത്താവളം തുറക്കുമെന്ന് റിപ്പോര്‍ട്ട്

02 APRIL 2021 12:26 PM IST
മലയാളി വാര്‍ത്ത

സ്വദേശികള്‍ക്കുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാകുന്ന നിമിഷം വിമാനത്താവളം തുറക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ ചെയ്തുതീർക്കാൻ ആണ് പദ്ധതി. സ്വദേശികളുടെ വാക്സിനേഷൻ പൂർത്തിയാകുന്നതോടെ വിമാനത്താവളം തുറന്നു പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വദേശികൾക്ക് പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രമാണ് റിപ്പോർട്ട് ചെയ്തത്. ജൂലായ് മാസത്തോടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ആരംഭിച്ചതോടെ കുത്തിവെപ്പ് അതിവേഗം പൂർത്തിയാക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.

 

 

 

കൂടാതെ വിവിധ വാക്സിൻ നിർമ്മാണ കമ്പനികൾ രാജ്യത്തേക്ക് കൂടുതൽ അളവിൽ വാക്സിൻ എത്തിക്കുന്നതോടെ പ്രതിരോധ കുത്തിവെപ്പ് കൂടുതൽ വേഗത കൈവരിക്കും. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് പത്ത് ലക്ഷം പേർക്ക് വാക്സിൻ നൽകാനാകും.

അതേസമയം സ്വദേശികളും വിദേശികളും വാക്സിനേഷന് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം കുവൈത്തിൽ 60 കഴിഞ്ഞ വിദേശികൾക്കായി ആർട്ടിക്കിൾ 19 വിസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നു.

ഇതനുസരിച്ചു 60 വയസ്സ് കഴിഞ്ഞവരും കുവൈത്തിൽ സാമ്പത്തിക നിക്ഷേപമുള്ളവരും സ്വദേശികൾക്കൊപ്പം സ്വകാര്യ മേഖലയിൽ സ്ഥാപനത്തിലെ പാർട്ണറോ, വ്യവസായ സംരംഭത്തിൽ പങ്കാളിയോ ആയിട്ടുള്ള വിദേശികൾക്ക് ആർട്ടിക്കിൾ 19 താമസ രേഖ ലഭ്യമാകും.


അതേസമയം 100,000 കുവൈത്ത് ദിനാറിൽ കുറയാത്ത സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുള്ള വിദേശികളെ മാത്രമേ പരിഗണിക്കുകയുള്ളു. കൂടാതെ വാണിജ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരിക്കും വിദേശികളുടെ താമസരേഖ പുതുക്കുന്നതിന് അനുവദിക്കുക.

60 കഴിഞ്ഞ വിദേശികൾ പ്രത്യേകിച്ചും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവർക്ക്, കുടുംബ വിസയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങി പോകാൻ നിർബന്ധിതരാകുന്നവർക്കാണ് ഇത്തരത്തിൽ താമസ രേഖ പുതുക്കുന്നതിന് അവസരം നൽകുന്നതിനെ കുറിച്ച് കുടിയേറ്റ വിഭാഗം ആലോചിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends