Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കുവൈത്തിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി; വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും

03 APRIL 2021 11:27 AM IST
മലയാളി വാര്‍ത്ത

കുവൈറ്റിൽ ഭാഗിക കർഫ്യൂ സമയം വീണ്ടും നീട്ടി. കുവൈത്തിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെയാണ് നീട്ടിയത്. വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചു.

രാജ്യത്ത് തുടരുന്ന ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ തുടരുമെന്നും കർഫ്യൂ സമയം വൈകുന്നേരം ഏഴു മണി മുതൽ രാവിലെ അഞ്ചു മണി വരെയായി പുനക്രമീകരിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ വക്താവ് താരീഖ് അൽ മെസ്രേം അറിയിച്ചു.

ഏപ്രിൽ 8 മുതലാണ് കർഫ്യു സമയത്തിൽ മാറ്റം പ്രാബല്യത്തിലാവുക. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെയായിരിക്കും കർഫ്യൂ. റെസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് മാർക്കറ്റുകൾ എന്നിവ രാത്രി ഏഴ് മുതൽ പുലർച്ചെ മൂന്ന് വരെ (ഡെലിവറി സർവീസ്) അനുവദിക്കുമെന്നും രാത്രി ഏഴ് മുതൽ രാത്രി 10 വരെ പാർപ്പിട മേഖലകളിൽ നടക്കാൻ അനുവദിക്കുമെന്നും താരീഖ് അൽ മെസ്രേം അറിയിച്ചു.

അതോടൊപ്പം കോപ്പറേറ്റീവ് സൊസൈറ്റികളിൽ അപ്പോയിന്റ്മെന്റ് റിസർവേഷൻ അനുസരിച്ചു രാത്രി ഏഴ് മുതൽ രാത്രി 12 മണി വരെ ഷോപ്പിംഗിന് അനുവദിക്കുന്നതാണ്.

രാജ്യത്ത് വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ കർഫ്യു തുടരുന്നതിന് തീരുമാനിച്ചത്. കുവൈത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1418 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മലയാളി ഉൾപ്പെടെ ആറ് പേർ കോവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിലും കോവിഡ് മരണ നിരക്ക് ഉയരുന്നതിലും അധികൃതർ വലിയ ആശങ്കയിലാണ്.

കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിയ ഭാഗിക കർഫ്യു ഏപ്രിൽ 22 വരെ തുടരുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

എന്നാൽ രാജ്യത്തു മൊത്തം കോവിഡ് രോഗികൾ 2,33,521 ആയി വർധിച്ചു. മരണ സംഖ്യ 1,319 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

അതോടൊപ്പം നിലവിൽ 14,329 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 252 പേർ അതീവ ഗുരുതരമായി തുടരുന്നതയും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends