Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളുടെ കാത്തിരിപ്പ് തുടരും; റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈറ്റ്, കോവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കിൽ അവസാനത്തെ പത്തിൽ പൂർണ കർഫ്യൂ ആലോചിക്കേണ്ടിവരും എന്ന നിലയിലാണ് ആലോചന

04 APRIL 2021 03:42 PM IST
മലയാളി വാര്‍ത്ത

റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയിൽ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഏപ്രിൽ 22വരെ ഭാഗിക കർഫ്യൂ നിലനിൽക്കുന്നുണ്ട്.

ഏതാണ്ട് റമസാൻ ആദ്യത്തെ പത്ത് ദിവസം തുടരുന്ന ഭാഗിക കർഫ്യൂ ഇന്നത്തെ നിലയിലാണെങ്കിൽ പിന്നീടും തുടരനാണു സാധ്യതകല്പിക്കുന്നത്. രോഗികളുടെയും അതിതീവ്രവിഭാഗത്തിൽ എത്തിക്കപ്പെടുന്നവരുടെയും എണ്ണം ഉൾപ്പെടെ കോവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കിൽ അവസാനത്തെ പത്തിൽ പൂർണ കർഫ്യൂ ആലോചിക്കേണ്ടിവരുന്നതാണ് എന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം കുവൈത്തിൽ ഓക്സ്ഫോര്‍ഡ്- ആസ്ട്രസെനക വാക്സിന്‍റെ രണ്ടാം ബാച്ചെത്തിയിരുന്നു. ഒന്നര ലക്ഷം ഡോസ് വാക്സിനാണ് ശനിയാഴ്ച കുവൈറ്റിൽ എത്തിച്ചേർന്നത്. ഇന്നുമുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ ഇത് വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നാമത്തെ ബാച്ചിൽ രണ്ടുലക്ഷം ഡോസ് ഓക്സ്ഫോർഡ്- ആസ്ട്രസെനക വാക്സിൻ ഇറക്കുമതി ചെയ്തിരുന്നു. അടുത്തയാഴ്ച മൂന്നാമത്തെ ബാച്ചുമെത്തിക്കുമെന്നാണ് വിവരം.

എന്നാൽ ആസ്ട്രസെനക വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുന്നതായി പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾ വാക്‌സിന്റെ ഇറക്കുമതി മരവിപ്പിച്ചിരുന്നു. പക്ഷെ കുവൈത്തിൽ കൊണ്ടുവന്ന ആസ്ട്രസെനക വാക്സിന് പാർശ്വഫലങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.വാക്സിൻ ഉപയോഗവും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിച്ചുവരുകയാണ്. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമാണ് വാക്സിൻ ഇറക്കുമതി ചെയ്യുന്നത്.

 

മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിനുകൾ കൂടി വൈകാതെ കുവൈത്തിൽ എത്തിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.കുവൈത്തിൽ പുതുതായി 1235 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1339 ആയി. 1264 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. നിലവിൽ 14129 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 239 പേരുടെ നില ഗുരുതരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends