Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍; പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിക്കുന്നത്

18 MAY 2021 02:13 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ദുബായ്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ദുബായില്‍ നടക്കുന്ന സുപ്രധാന ടൂറിസം മേളയായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് വേദിയിലായിരുന്നു ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്.

റസ്റ്റോറന്റുകൾ, കഫെകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഭക്ഷണം വിളമ്പാനും തത്സമയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും അനുമതി നല്‍കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

 

തുടക്കത്തില്‍ ഒരു മാസത്തേക്കാണ് അനുമതിയെങ്കിലും ഇളവുകള്‍ അതിനു ശേഷവും തുടരും. ഹോട്ടലുകളില്‍ ശേഷിക്കനുസരിച്ച്‌ ആളുകളെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്. റസ്റ്റോറന്റുകൾ ഒരു ടേബിളില്‍ 10 പേര്‍ക്കും കോഫി ഷോപ്പുകളില്‍ ഒരു ടേബിളില്‍ ആറ് പേര്‍ക്കും ഇരിക്കാം. ബാറുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

 

 

 

 

 

 

 

 

 

 

 

 

സംഗീത, വിനോദ, കായിക പരിപാടികള്‍ക്ക് വേദിയുടെ 70 ശതമാനം ശേഷിയില്‍ ആസ്വാദകരെ പ്രവേശിപ്പിക്കാം. സ്പോര്‍ട്സ് പരിപാടികള്‍, സ്ഥാപനങ്ങളുടെ ചടങ്ങുകള്‍

തുടങ്ങിയവയ്ക്കും അനുമതിയുണ്ട്. ഹോട്ടലുകളിലും മറ്റും നടക്കുന്ന വിവാഹ പരിപാടികള്‍ക്ക് 100 പേരെ പങ്കെടുപ്പിക്കാം. എന്നാല്‍, പങ്കെടുക്കുന്നവരും ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. നേരത്തേ 10 പേര്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.

 

 

 

 

 

 

 

 

 

 

 

 

അതേസമയം, വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ 30 പേര്‍ മാത്രമേ പാടുള്ളൂ. വീട്ടില്‍ നടക്കുന്ന മറ്റു ചടങ്ങുകളിലും പരമാവധി 30 പേര്‍ വരെയാവാം. റെസ്റ്റോറന്ററുകളിലും മറ്റും ഭക്ഷണ ടേബിളിനു മുമ്പിൽ ഇരിക്കുമ്പോഴും കഠിനമായ വ്യായാമത്തിലോ മറ്റോ ഏർപ്പെട്ടിരിക്കുമ്പോഴും മാത്രമാണ് മാസ്‌ക്ക് ധാരണത്തില്‍ ഇളവുള്ളത്.

അല്ലാത്ത സമയങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ 3000 ദിര്‍ഹമാണ് പിഴ. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടല്‍കിയ സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ദുബായ് സുപ്രിം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കി.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends