തീരുമാനം വീണ്ടും മാറ്റി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ ഉണ്ടാവില്ല, പ്രവാസികൾക്ക് കനത്ത തിരിച്ചടി

പ്രവാസികളെ നിരാശയിലാക്കി മറ്റൊരു പ്രഖ്യാപനവുമായി യുഎഇ രംഗത്ത്. വിമാനസർവീസുകൾ ഉടൻ തന്നെ പുനഃരാരംഭിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ ഉണ്ടാവില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിക്കുകയുണ്ടായി.
ആയതിനാൽ തന്നെ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ യാത്രക്കാര്‍ക്കും മറ്റു രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വിസ ഉള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരെ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എയര്‍ലൈന്‍ വെബ്‌സൈറ്റിലാണ് അറിയിച്ചത്.
ജൂലൈ 15വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച തീരുമാനമാണ് എമിറേറ്റ്‌സ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ജൂലൈ 21 വരെ സര്‍വീസുകളുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും ഇത്തിഹാദും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് യുഎഇയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാൽ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ചില വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ദുബൈയിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് വിസ്താര എയര്‍ലൈന്‍, ഇന്‍ഡിഗോ എന്നിവ പുനരാരംഭിച്ചത്.
https://www.facebook.com/Malayalivartha


























