ഷാര്‍ജയില്‍ സ്‌കുളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു... അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി

ഷാര്‍ജയിലെ സ്‌കുളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷംമുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. സ്‌കൂള്‍ കാമ്പസുകളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കിയ ശേഷം ക്ലാസുകള്‍ ആരംഭിക്കാനുള്ള വിപുലമായൊരു കര്‍മപദ്ധതിക്ക് അതോരിറ്റി രൂപം നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ എമിറേറ്റിലെ സ്‌കൂളുകളില്‍ 2000 പരിശോധനകള്‍ നടത്തിക്കഴിഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























