ദുബായിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തവർക്കായി പുതിയ ഇളവ്; ദുബായിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കാതെ പ്രതിസന്ധിയിലായവർക്ക് നാട്ടിലിരുന്നും തങ്ങളുടെ വീസ സ്റ്റാറ്റസ് അറിയാൻ സാധിക്കും

കൊറോണ വ്യാപനം മൂലം വിലക്കുകൾ ഏർപ്പെടുത്തിയെങ്കിലും പ്രവാസികൾക്ക് മറ്റൊരു വിധത്തിൽ ഇളവുകൾ നൽകുകയാണ് യുഎഇ. നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ചെറിയ ആശ്വാസം നൽകി മറ്റൊരു അറിയിപ്പ് കൂടെ...
ദുബായിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കാതെ പ്രതിസന്ധിയിലായവർക്ക് നാട്ടിലിരുന്നും തങ്ങളുടെ വീസ സ്റ്റാറ്റസ് അറിയാൻ സാധിക്കും. ഇതിനായി ദുബായ് വീസക്കാർ ഗവ.വെബ് സൈറ്റായ https://amer.gdrfad.gov.ae/visa-inquiry ആണ് സന്ദർശിക്കേണ്ടത്. വീസാ നമ്പർ, ആദ്യ പേര്, ഏത് രാജ്യക്കാരനാണ്, ജനനതിയതി എന്നിവ മാത്രം നൽകി വീസാ സാറ്റാറ്റസ് അറിയാൻ സാധിക്കുന്നതായിരിക്കും. മറ്റു എമിറേറ്റിലെ വീസക്കാർ ഐസിഎ വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം പരിശോധിക്കേണ്ടത്.
വിമാന സർവീസ് ഇല്ലാത്തതിനാൽ തന്നെ ഇന്ത്യയിൽ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ളവർക്ക് ഈ സംവിധാനം ഏറെ ഗുണകരമാകുന്നതായിരിക്കും. അതേസമയം, നാട്ടിൽ ബാക്കിയായ പലരും തങ്ങളുടെ വീസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കടുത്ത ആശങ്കയിൽ കഴിയുകയാണ്. ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുന്നതിനാൽ, ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെടുന്നവരും ഏറെയാണ്.
അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























