പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇന്ത്യയിൽനിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിൻവലിക്കുമെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ

പ്രവാസികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും പകർന്ന് യുഎഇ. വിലക്ക് അധിക നാൾ നീട്ടില്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അധികൃതർ. അങ്ങനെ മാസങ്ങളായുള്ള പ്രവാസികയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്....
ഇന്ത്യയിൽനിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. യുഎഇ അധികൃതരുമായി ചർച്ച തുടരുകയാണെന്ന് കോൺസൽ ജനറൽ അമൻ പുരി ദുബായിൽ ഒരു പ്രമുഖ മാധ്യമത്തോട് പറയുകയുണ്ടായി. ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിൻവലിക്കുന്നതെന്നും അമൻ പുരി വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽനിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. പ്രവേശനവിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ യുഎഇ അധികൃതരുമായി ചർച്ച തുടരുകയാണെന്ന് കോൺസൽ ജനറൽ അമൻ പുരി പറഞ്ഞു. ഈ മാസം അവസാനത്തോടെ വിലക്ക് നീക്കിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. റസിഡൻസ് വീസയുള്ളവർക്കാകും ആദ്യ പരിഗണന. പലർക്കും മടങ്ങിയെത്തി ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. ഒക്ടോബർ ഒന്നിന് എക്സ്പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാവിലക്കുകളും നീങ്ങുമെന്നും അമൻ പുരി പറഞ്ഞു.
കൂടാതെ യാത്രാവിലക്ക് കാരണം മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവധിയിലെത്തിയശേഷം യുഎഇയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്. പല വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് സ്വീകരിക്കുന്നുണ്ടെങ്കിലും വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയുടെ ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
അതേസമയം അവധിക്കാലം ആരംംഭിച്ചിട്ടും യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളിൽ യാത്രക്കാരില്ല എന്ന വാർത്തകളും കഴിഞ്ഞ ദിവസം പുതിരത്ത് വന്നതാണ്. പെരുന്നാള്‍ അവധിയും, സ്കൂള്‍ അവധിയും എത്തിയിട്ടും വിമാനത്തില്‍ യാത്രക്കാരുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓണത്തിന് നാട്ടിലേക്ക് പോകുന്നവരുടെ വിമാന ടിക്കറ്റ് ബുക്കിങും തുടങ്ങിയിട്ടില്ല. ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ തിരക്കേറിയ സീസണ്‍ സമയം ആണ് സാധാരണ ഈ സമയത്ത് ടിക്കറ്റ് നിരക്ക് നാലിരട്ടി ഉയരുന്നതാണ് വിമാനവിലക്കിൽ തുടരുന്ന അനിശ്ചിതാവസ്ഥയും നാട്ടിൽ എത്തിയാൽ കുടുങ്ങേണ്ടിവരുമോ എന്ന ഭയവും പ്രവാസികളിൽ കാണുവാൻ സാധിക്കും.
ഒരോ വിമാനത്തില്‍ 25–50 യാത്രക്കാരാണ് ഇപ്പോള്‍ യാത്ര ചെയ്തുവരുന്നത്. പല വിമാനങ്ങളും ആളുകളുടെ കുറവുമൂലം റദ്ദാക്കിയിട്ടുമുണ്ട്. രണ്ടോ മൂന്നോ സർവീസുകള്‍ നടത്തിയിരുന്ന വിമാനങ്ങള്‍ ഇപ്പോള്‍ ഒറ്റ സര്‍വീസ് നടത്തി മതിയാകും. യാത്രക്കാർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും മറ്റു വഴികളില്ലെന്നാണ് എയർലൈനുകൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























