ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങി യുഎഇ; കൊറോണ വ്യാപനം സംബന്ധിച്ച ആശങ്കകളും ആകുലതകളും നിലനിൽക്കെ നിയന്ത്രണങ്ങളും ശക്തമാക്കി, ദുബായിൽ കൂടുതൽ നിയന്ത്രണം, അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രം

ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. കൊറോണ വ്യാപനം സംബന്ധിച്ച ആശങ്കകളും ആകുലതകളും നിലനിൽക്കെ നിയന്ത്രണങ്ങളും ശക്തമാക്കുകയാണ്. ആയതിനാൽ തന്നെ ഇത്തരം നിയന്ത്രങ്ങൾ അറിയാതെ പോകരുത്....
കോവിഡ്19 വ്യാപനം തടയുന്നതിന് ദുബായിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. രോഗബാധ കുറയാതെ നിലനിൽക്കുന്നതിനെ തുടർന്നാണ് ബലിപെരുന്നാൾ തിരക്ക് മുന്നിൽ കണ്ട് ദേശീയ ദുരന്ത നിവാരണ സമിതി നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. പള്ളികൾ കൂടാതെ പരമ്പരാഗത ഈദ് ഗാഹുകളിലും ( തുറന്നവേദി)കളിലും പ്രാർഥനയ്ക്ക് അനുവാദം നൽകിയതിനാൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് അധികൃതർ നിരീക്ഷിക്കുന്നതായിരിക്കും. ഈ മാസം 20നാണ് ബലി പെരുന്നാൾ.
അതോടൊപ്പം അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ ഇപ്രകാരമാണ്;
∙ കൂടിയത് ബലി പെരുന്നാൾ നമസ്കാരം 15 മിനിറ്റാണ്.
∙ പള്ളികളിലെ കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങൾ വിശ്വാസികൾ കർശനമായും പാലിക്കേണ്ടതാണ്.
∙പള്ളികളും മുസല്ലകളും പ്രാർഥനയ്ക്ക് 15 മിനിറ്റ് മുൻപ് മാത്രമായിരിക്കും തുറക്കുന്നത്. പ്രാർഥന കഴിഞ്ഞയുടൻ അടയ്ക്കുകയും ചെയ്യും.
∙പ്രാർഥന കഴിഞ്ഞ് പരസ്പരം ആലിംഗനം ചെയ്തുള്ള സ്നേഹ–സൗഹൃദപ്രകടനം പാടില്ല.
∙പ്രാർഥനയ്ക്ക് മുൻപോ ശേഷമോ ആളുകൾ കൂടിച്ചേരുന്നതും വിലക്കിയിട്ടുണ്ട്.
∙12 വയസ്സിന് താഴെയും 60 വയസിന് മുകളിലുമുള്ളവർ സ്വന്തം വീടുകളിൽ പ്രാർഥന നിർവഹിക്കണമെന്ന് നിർദേശിക്കുകയുണ്ടായി.
∙കോവിഡ് പോസിറ്റീവായിട്ടുള്ളവരെ പ്രാർഥനയ്ക്കെത്താൻ അനുവദിക്കില്ല.
∙പ്രാർഥനയ്ക്കെത്തുന്നവർ സ്വന്തം മുസല്ല (വിരിപ്പ്) കൊണ്ടുവരണം. സാമൂഹിക അകലം പാലിച്ചുവേണം പ്രാർഥനയ്ക്ക് നിൽക്കാൻ.
∙ശുചിമുറി, ഉളുവെടുക്കാനുള്ള സ്ഥലം, വാട്ടർ ഡിസ്പെൻസർ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല.
പൊതു വിവരങ്ങളും നിബന്ധനകളും ഇങ്ങനെ;
∙ജൂൺ 6 മുതൽ ഒരു മാസത്തേക്ക് തത്സമയ വിനോദ പരിപാടികൾ അനുവദിക്കും. ഇത് പിന്നീട് നീട്ടി നൽകിയേക്കും.
∙ഹോട്ടലുകളിൽ മുഴുവൻ ആളുകളെ പ്രവേശിപ്പിക്കാം. വിനോദ കേന്ദ്രങ്ങളിൽ 70% പേർക്കായി പ്രവേശനം വർധിപ്പിച്ചു.
∙വിവാഹങ്ങൾക്ക് വിവിധ വേദികളിലും ഹോട്ടലുകളിലും 100 പേർക്ക് പങ്കെടുക്കാം. അതിഥികളും ജീവനക്കാരും വാക്സീൻ എടുത്തവരായിരിക്കണം.
∙വീടുകളിലെ വിവാഹത്തിന് ഏറ്റവും കൂടിയത് 30 അതിഥികളെ മാത്രമേ അനുവദിക്കൂ.
∙ സ്വകാര്യ ഹൈസ്കൂളുകളിലെ ബിരുദദാന ചടങ്ങുകൾക്ക് അനുവാദം നൽകി.
∙ഒരു മേശയ്ക്ക് ചുറ്റും 10 പേരെയും കഫെകളിൽ 6 പേരെയും അനുവദിക്കും.
∙സംഗീത പരിപാടി, കായിക പരിപാടികൾ, മറ്റു പരിപാടികൾ എന്നിവ നടത്താം. എന്നാൽ പങ്കെടുക്കുന്നവരും ജീവനക്കാരും വാക്സീൻ എടുത്തിരിക്കണം.
∙വലിയ പൊതു പരിപാടികളിൽ ഇൻഡോർ വേദികളിൽ കൂടിയത് 1,500 പേരെയും തുറസ്സായ സ്ഥലങ്ങളിൽ 2,500 പേരെയും അനുവദിക്കും.
∙പൊതു, സ്വകാര്യ കൂട്ടായ്മകളിൽ മാസ്ക് നിർബന്ധമാണ്. രണ്ടു മീറ്റർ സാമൂഹിക അകലവും പാലിക്കണം.
https://www.facebook.com/Malayalivartha


























