യു.എ.ഇയുമായി 40 വർഷത്തെ ബന്ധമാണുള്ളതെന്നും നിർബന്ധിക്കുകയാണെങ്കിൽ ഇവിടെ തന്നെ താമസിക്കാമെന്നും മോഹൻലാൽ; അന്ന് പറഞ്ഞ വാക്ക് പാലിച്ച് മോഹൻലാൽ; യു.എ.ഇയിലെത്തുമ്പോള് കാണാൻ വരാമോ എന്ന നഴ്സുമാരുടെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് താരത്തിന്റെ ഒന്നൊന്നര വരവ്

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. ലോകജനതയ്ക്ക് മുന്നിൽ മലയാള സിനിമയെക്കൊണ്ടെത്തിച്ച താരം. കഴിഞ്ഞ ദിവസമാണ് യുഎഇ പ്രതിഭകൾക്ക് നൽകി വരുന്ന ഗോൾഡൻ വിസ മോഹൻലാലിനും മമ്മൂട്ടിക്കും ലഭിച്ചത്. എന്നാൽ ഇത് സ്വീകരിക്കാൻ എത്തിയപ്പോൾ താരം കഴിഞ്ഞ വര്ഷം പറഞ്ഞ വാക്ക് മറന്നില്ല. വാക്ക് നൽകി ഒരു വർഷത്തിന് ശേഷം മോഹൻലാൽ അവരെ കാണാനെത്തിയിരിക്കുകയാണ്.....
കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ കോവിഡ് മുന്നണിപോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ ഒരു നഴ്സിനെ വിളിച്ചപ്പോഴാണ് യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന് മോഹൻലാൽ വാക്ക് നൽകിയത്. നഴ്സുമാർക്ക് നൽകിയ വാക്ക് പാലിച്ച് മോഹൻലാൽ അവരെ കാണാനെത്തിയിരിക്കുകയാണ്. യു.എ.ഇയിലെത്തുമ്പോള് കാണാൻ വരാമോ എന്ന നഴ്സുമാരുടെ ചോദ്യത്തിന് ഉത്തരം നൽകികൊണ്ടാണ് മോഹന്‍ലാൽ വന്നത്. മോഹൻലാലിന്റെ ജന്മനാടായ പത്തനംതിട്ടയിൽ നിന്നുള്ള സോണിയയോടായിരുന്നു അന്ന് മോഹൻലാൽ ആദ്യം ഫോണിൽ സംസാരിച്ചിരുന്നത്.
അബൂദബി വി.പി.എസ് ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഭീമൻ പൂക്കളമൊരുക്കിയാണ് നഴ്‌സുമാർ താരത്തെ സ്വീകരിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാരുമായി മോഹന്‍ ലാൽ തുറന്ന സംവാദം നടത്തിയിരുന്നു. യു.എ.ഇയുമായി 40 വർഷത്തെ ബന്ധമാണുള്ളതെന്നും നിർബന്ധിക്കുകയാണെങ്കിൽ ഇവിടെ തന്നെ താമസിക്കാമെന്നും ലാൽ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ആരോഗ്യപ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിക്കുന്നതായി പറഞ്ഞ മോഹൻ ലാൽ ഒത്തുചേരൽ ഒരുക്കിയതിന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന് നന്ദിയും അറിയിക്കുകയുണ്ടായി. മോഹൻലാലുമായി നഴ്‌സസ് ഡേയിൽ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്‌സുമാർ പരിപാടിയിൽ പങ്കെടുത്തു. നഴ്സുമാരായ സോണിയാ ചാക്കോ, പ്രിൻസി ജോർജ്, സിനു, മരിയ ഡു പ്ലൂയി തുടങ്ങിയവർ ലാലിനോട് ചോദ്യങ്ങൾ ഉന്നയിച്ചു. 300കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്രമീറ്ററിൽ ഒരുക്കിയ പൂക്കളത്തിൽ മോഹൻലാലിന്റെ മുഖവും ഉൾപെടുത്തിയിരുന്നു.
അതേസമയം സിനിമയോടുള്ള അഭിനിവേശമാണ് 44 വർഷമായി തന്നെ ഈ രംഗത്ത് നില നിർത്തുന്നതെന്ന് മോഹൻലാൽ ഒരു ചോദ്യത്തിന് മറുപടിയായി പറയുകയും ചെയ്തു. അഭിനയത്തോടുള്ള മനസിലെ അഗ്നിയാണ് ആ അഭിനിവേശം. സിനിമയോടും കലാകാരന്മാരോടും പ്രേക്ഷകരോടും തനിക്കുള്ള നന്ദിയും സ്നേഹവും താരം അഭിമുഖത്തിനിടെ അറിയിച്ചു. പണ്ട് നമുക്ക് ഓണം ഒന്നിച്ച് ആഘോഷിക്കാൻ സാധിച്ചിരുന്നു. മഹാമാരി അത് ഇല്ലാതാക്കി. അടുത്ത വർഷം പഴയതുപോലെ ആഘോഷിക്കാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർഥ സേവനം പശ്ചാത്തലമാക്കി അബുദാബിയിൽ നിന്നൊരു സിനിമ ഉണ്ടാവുകയാണെങ്കിൽ അതിൽ സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മോഹൻലാൽ പറയുകയുണ്ടായി. നേരത്തെ ഒട്ടേറെ ചിത്രങ്ങളിൽ ഡോക്ടറായി അഭിനയിച്ചിട്ടുണ്ട്. നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള ചിത്രം വരുന്നത് നല്ല കാര്യം തന്നെ. അതുമായി സഹകരിക്കാൻ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ ഈ പ്രതികരണത്തെ നഴ്സുമാരും ആശുപത്രിയധികൃതരും നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha



























