വിസിറ്റ് വിസയ്ക്ക് അനുമതി നൽകി യുഎഇ; റെഡ് ലിസ്റ്റിൽ ഇടംനേടിയ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യക്കാർക്ക് മൂന്നാമൊതൊരു രാജ്യം വഴി എത്തിച്ചേരാം, എന്നാൽ ഇതൊക്കെയും ശ്രദ്ധിക്കണം, നിര്ദ്ദേശങ്ങളുമായി അധികൃതർ

മാസങ്ങളായുള്ള പ്രവാസികളുടെ കാത്തിരിപ്പ് പൂവണിയുന്നു. പ്രവാസികൾ ഒന്നടങ്കം പ്രാർത്ഥനകളോടെ കാത്തിരുന്നത് ആ തീരുമാനത്തിനായിട്ടായിരുന്നു. വിസിറ്റ് വിസ അനുവദിച്ച് യുഎഇ. എന്നാൽ അത്രവേഗത്തിൽ പഴയതുപോലെ ലഭിക്കില്ല. കാരണം ഇന്ത്യ ഉൾപ്പടെ കുറച്ച് രാഷ്ട്രങ്ങൾ വിലക്കിലാണ്. യുഎഇയിൽ വിസിറ്റ് വിസയിൽ വരണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേറെ വഴി ഒരുക്കുകയാണ് അധികൃതർ.....
നിയന്ത്രിത രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസ ഉടമകൾ യുഎഇയിൽ പ്രവേശിക്കുന്നതിനായി 14 ദിവസം ക്വാറന്റൈൻ സ്ഥലങ്ങളിൽ താമസിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞതായി ട്രാവൽ ഏജൻസി ഉടമകൾ വ്യക്തമാക്കി. വിസിറ്റ് വിസകൾ അനുവദിക്കാൻ കാത്തിരുന്ന പ്രവാസികളാണ് ഇപ്പോൾ മൂന്നാമൊതൊരു രാജ്യത്തെ ആശ്രയിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ വഹിക്കുന്ന യാത്രക്കാർക്ക് ടൂറിസ്റ്റ് വിസയിൽ ദുബായിൽ പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ14 ദിവസമായി ഈ രാജ്യങ്ങളിൽ പോയിട്ടില്ലെങ്കിൽ മാത്രമേ നേരിട്ട് എത്താൻ സാധിക്കുകയുള്ളു എന്ന് ഫ്ലൈദുബായ് ഞായറാഴ്ച തങ്ങളുടെ വെബ്‌സൈറ്റ് വഴി അറിയിച്ചു.
ദുബൈയിലും ഷാർജയിലും എത്തുന്ന വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഉടമകൾക്കായുള്ള സൗകര്യങ്ങൾ വിപുലീകരിച്ചതായി ട്രാവൽ ഏജന്റുമാർ പറയുന്നു. എന്നിരുന്നാലും, ടൂറിസ്റ്റ് വിസയുള്ളവർക്ക് അബുദാബിയിൽ ഇറങ്ങാൻ കഴിയുമോ എന്ന് വ്യക്തമല്ല. "ഈ സൗകര്യം പുതിയതല്ല. നിയന്ത്രിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പ്രാഥമിക വിലക്ക് പ്രഖ്യാപിച്ചതുമുതൽ ഇത് നിലവിലുണ്ട്. ഈ വർഷം ഏപ്രിൽ മുതൽ ഇത്തരത്തിൽ യുഎഇയിലേക്ക് പറന്ന 45 യാത്രക്കാരെയെങ്കിലും ഉണ്ട്" എന്ന് സ്മാർട്ട് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ അഫി അഹമ്മദ് പറഞ്ഞു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന യാത്രാ പ്രോട്ടോക്കോളുകളും ഉയർന്ന ചിലവുകളും കാരണം, ഇത്തരത്തിൽ എത്തിച്ചേരാനുള്ള ആവശ്യം ഒരുപിടി യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. മാലദ്വീപും ഉസ്ബെക്കിസ്ഥാനും ടൂറിസ്റ്റ് വിസയുള്ളവരുടെ ഏറ്റവും പ്രശസ്തമായ ക്വാറന്റൈൻ കേന്ദ്രമാണെന്ന് ഏജന്റുമാർ പറഞ്ഞു.
"അർമേനിയ ഒരു ജനപ്രിയ മൂന്നാം രാജ്യ ക്വാറന്റൈൻ ഡെസ്റ്റിനേഷനാണെങ്കിലും, യുഎഇ റെസിഡൻസ് വിസ ഉള്ളവർക്ക് മാത്രമേ ഇവർ ഓൺ അറൈവൽ വിസ നൽകുന്നുള്ളൂ. പകരം, യാത്രക്കാരുടെ പാസ്‌പോർട്ടിനെ അടിസ്ഥാനമാക്കി വിസ നൽകുന്ന രാജ്യങ്ങളെയാണ് ഞങ്ങൾ നോക്കുന്നത്, ” എന്ന് ട്രാവൽ ഏജന്റ്റ് ബാബു വിശദീകരിച്ചു.
ആയതിനാൽ തന്നെ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മാലിദ്വീപ്, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാകും. ഇപ്പോൾ ഒമാനും യാത്രാ നിരോധനം അവസാനിപ്പിച്ചതിനാൽ തന്നെ നിയന്ത്രിത രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ മസ്കറ്റിൽ ക്വാറന്റൈൻ ചെയ്യാനുള്ള സാധ്യതയുണ്ട്. പല യുഎഇ പ്രവാസികൾക്കും മസ്കറ്റിൽ താമസിക്കുന്ന ബന്ധുക്കളുണ്ട്. ഇത് ഒരു പ്രവണതയായി മാറാനും സാധ്യത ഉണ്ട്, ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ മൂന്നാം രാജ്യത്തെ ആശ്രയിക്കുക എന്നത് പ്രായോഗിക യാത്രാ ഓപ്ഷനാണെങ്കിലും, മൂന്നാം രാജ്യങ്ങളിലൂടെയുള്ള യാത്ര ചെലവേറിയ കാര്യമാണ്.
മാലിദ്വീപിലേക്കുള്ള യാത്രയ്ക്ക് 7000 മുതൽ 8,000 ദിർഹം വരെ ചിലവാകും. അതായത് ഏകദേശം രണ്ട് ലക്ഷത്തോളമാണ് ചിലവ് വരുന്നത്. താഷ്‌കന്റിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതേ വിലയാണ്. യുഎഇയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ മാത്രമാണ് ഇത്തരം പാക്കേജുകൾ ബുക്ക് ചെയ്യുന്നത്. അപ്പോയിന്റ്മെന്റ് ലെറ്ററുകൾ സ്ഥിരീകരിച്ചവരാണ് ഇക്കൂട്ടത്തിൽ കൂടുതലും ഉള്ളത്.
https://www.facebook.com/Malayalivartha



























