ഗോള്‍ഡന്‍ വിസ നേടാൻ പുതുവഴി ഒരുക്കി എമിറേറ്റ്സ് ക്ലാസിക്; യു.എ.ഇയിൽ ഗോൾഡൻ വിസ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സേവനദാതാക്കാളായ എമിറേറ്റ്സ് ക്ലാസിക്ക് പ്രത്യേക സംവിധാനം ആരംഭിച്ചു
ഒട്ടുമിക്ക പ്രവാസികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് യുഎഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ സ്വന്തമാക്കുക എന്നത്. ഇതിനോടകം തന്നെ വിവിധ മേഖലകളിൽ ഉള്ള നിരവധിപേരാണ് ഗോൾഡൻ വിസ സ്വന്തമാക്കിയത്. കൂടുതൽ മേഖലകളിലേക്ക് വിപുലപ്പെടുത്തി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് നിർദ്ദേശം നൽകിയതോടെ മലയാളികൾ നിരവധിപേർ ഇതിന് അർഹരായി. എന്നാൽ കഴിഞ്ഞ ദിവസം ഗോൾഡൻ വിസ ലഭിച്ചതിനെ തുടർന്ന് ദുബായിൽ ഒരുമിച്ചെത്തിയ മമ്മൂട്ടിയെയും മോഹൻലാലിനെയും ശ്രദ്ധിച്ച പ്രവാസികൾ വീണ്ടും ഇതിനെപറ്റി കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. അവർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്....
യു.എ.ഇയിൽ ഗോൾഡൻ വിസ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സേവനദാതാക്കാളായ എമിറേറ്റ്സ് ക്ലാസിക്ക് പ്രത്യേക സംവിധാനം ആരംഭിച്ചിരിക്കുകയോയാണ്. അപേക്ഷകർ പത്തുവർഷത്തെ വിസക്ക് അർഹരാണോ എന്നറിയാൻ ഇതിനോടകം തന്നെ വാട്ട്സ്ആപ്പ് വഴി സൗജന്യ സേവനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. യു.എ.ഇയിൽ വിവിധ മേഖലയിലുള്ള കൂടുതൽ പേർ പത്തുവർഷത്തെ ഗോൾഡൻ വിസക്ക് അർഹത നേടുന്ന സാഹചര്യത്തിൽ അവർക്ക് വിസ നടപടികൾ എളുപ്പത്തിലാക്കാൻ ലക്ഷ്യമിട്ടാണ് എമിറേറ്റ്സ് ക്ലാസിക്ക് പ്രത്യേക ഗോൾഡൻ വിസ സേവന വിഭാഗത്തിന് തുടക്കം കുറിച്ചതെന്ന് എമിറേറ്റ്സ് ക്ലാസിക് സിഇഒ സാദിഖ് അലി വ്യക്തമാക്കിയത്.
അതോടൊപ്പം തന്നെ 2019 ലാണ് യു.എ.ഇ പ്രവാസികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. യുഎഇയിലെ ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. കൂടുതല്‍ മേഖലകളിലേക്ക് ഈ വിസ അനുവദിച്ചതോടെ ഒട്ടേറെ പേര്‍ക്ക് യുഎഇയില്‍ തന്നെ കഴിയാനുള്ള അവസരവും ലഭിക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്കും വിദഗ്ധര്‍ക്കുമാണ് വിസ ലഭിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. ഡോക്ടർ, വിദ്യാർഥികൾ , ജീവകാരുണ്യ പ്രവർത്തകർ, വ്യവസായികൾ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വ്യത്യസ്തമായ നടപടിക്രമങ്ങളിലൂടെയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. കൂടുതൽ മേഖലയിലേക്ക് കൂടി പത്തുവർഷത്തെ വിസ വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മലയാളി ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ക്ലാസിക്കിന്‍റെ പ്രത്യേക സേവനം അനുവദിച്ചിരിക്കുന്നത്.
ഹൈസ്‌കൂള്‍ പഠനത്തില്‍ ഉന്നത മാര്‍ക്കോടെ പാസായ വിദ്യാര്‍ഥികള്‍ക്ക് കുടംബത്തോടൊപ്പം യുഎഇയില്‍ കഴിയാന്‍ ഗോള്‍ഡന്‍ വിസ അനുവദിക്കും. ഇത്തരം വിസകളുടെ കാലാവധി 10 വര്‍ഷമാണ്. യുഎഇയുടെ വികസനത്തിലും മുന്നേറ്റത്തിലും പങ്കാളികളാക്കാന്‍ കഴിവുള്ളവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുകയാണ് ഗോള്‍ഡന്‍ വിസയിലൂടെ. അതോടൊപ്പം തന്നെ യുഎഇയില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുകയാണ്. അനിശ്ചിതകാലത്തേക്ക് യുഎഇയില്‍ താമസിക്കാന്‍ അനുവദിക്കുന്ന വിസ എന്ന നിലയിലാണ് ഗോള്‍ഡന്‍ വിസ ആദ്യം അവതരിപ്പിച്ചത്. പിന്നീട് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് വകുപ്പ് വിസയുടെ കാലാവധി 10 വര്‍ഷമാണെന്നും അതിന് ശേഷം പുതുക്കാന്‍ സാധിക്കുമെന്നും വിശദീകരിക്കുകയായിരുന്നു.
മലയാളികളടക്കം പ്രവാസികള്‍ നാളുകളായി പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു യാത്രാവിലക്ക് നീക്കിയതായുള്ള ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രഖ്യാപനം. സെപ്റ്റംബര്‍ ഒന്ന് ഉച്ച 12 മുതലാണ് പുതിയ പ്രവേശന നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത്. റെസിഡന്റ് വിസക്കാര്‍ക്ക് പുറമെ ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നവര്‍ക്കും ഒമാനിലേക്ക് പ്രവേശനാനുമതി ലഭിക്കും.
വാക്സിനേഷന് ഒപ്പം യാത്രക്ക് മുമ്ബുള്ള നെഗറ്റിവ് പി.സി.ആര് പരിശോധനാ ഫലം കൈവശമുള്ളവരെ നിര്‍ബന്ധിത സമ്ബര്ക്കവിലക്കില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ ഒമാനിലെത്തുന്നതിന് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആര് പരിശോധനക്ക് വിധേയമാകേണ്ടത്. ഇവര്‍ക്ക് ഒമാനിലെത്തിയശേഷം പി.സി.ആര് പരിശോധന ഉണ്ടാകില്ല. നെഗറ്റിവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റില്‍ പരിശോധനാസമയം വ്യക്തമാക്കുന്ന ക്യൂ.ആര് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പി.സി.ആര് പരിശോധനാഫലമില്ലാതെ വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ പി.സി.ആര് പരിശോധനയുണ്ടാകും. ഇവര്‍ക്ക് നിര്‍ബന്ധിത സമ്ബര്ക്കവിലക്കും ബാധകമായിരിക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റിവ് ആകുന്നപക്ഷം 10 ദിവസത്തെ സമ്ബര്‍ക്കവിലക്ക് ഉണ്ടായിരിക്കും.
കോവിഡില്‍നിന്ന് മുക്തരായശേഷം വരുേമ്ബാള്‍ പോസിറ്റിവ് കാണിക്കുന്നവര്‍ നിശ്ചിത ദിവസം ഐസൊലേഷന്‍ വിധേയമായതിെന്റ തെളിവ് കാണിച്ചാല്‍ മതിയാകും. വാക്സിന് സ്വീകരിക്കാന്‍ കഴിയാത്ത ആരോഗ്യസാഹചര്യങ്ങളുള്ളവര്ക്കും ഇളവ് ലഭിക്കും. 18 വയസ്സും അതില്‍ താഴെയും പ്രായമുള്ളവര്‍ക്കും വാക്സിന്, പി.സി.ആര് നിബന്ധനകളില്‍നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. ഒമാനില്‍ അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനാനുമതി. ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ്, സ്പുട്നിക് വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഒമാനിലേക്ക് വരാന്‍ സാധിക്കുക. രണ്ടാമത്തെ ഡോസ് സ്വീകരിച്ചിട്ട് 14 ദിവസം കഴിഞ്ഞിരിക്കുകയും വേണം. വിമാനം കയറുന്നതിന് മുമ്ബ് തറാസുദ് പ്ലസ് ആപ്ലിക്കേഷനില്‍ രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുകയും വാക്സിന്, പി.സി.ആര് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുകയും വേണം.
ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് പിന് വലിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നിലവില്‍വന്ന എയര്‍ ബബിള്‍ കരാര്‍ ആയിരിക്കും സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുക. ഇത് പ്രകാരം ഒമാന്‍ എയറും സലാം എയറും എയര്‍ ഇന്ത്യ എക്സ്പ്രസുമാണ് ഇന്ത്യയിലേക്കും തിരിച്ചും സര്‍വിസ് നടത്തുന്നത്.
https://www.facebook.com/Malayalivartha



























