പ്രവാസികൾക്ക് സന്തോഷ വാർത്ത ! സൗദിയിൽനിന്ന് കോവിഡ് വാക്സിനെടുത്ത താമസവിസക്കാർക്ക് തിരികെയെത്താൻ അനുമതി

കുവൈറ്റിലും ഒമാനിലും പിന്നാലെ സൗദിയും ആ നിർണായക തീരുമാനത്തിലേക്ക്.... പ്രവാസി മലയാളികൾക്ക് ഏറെ സന്തോഷകരമായ നിലപാടും വാർത്തയുമാണ് സൗദിയിൽ നിന്നും പുറത്തു വരുന്നത്....
സൗദി അറേബ്യയും ഇന്ത്യക്കാർക്ക് തിരിച്ചെത്താനുള്ള അവസരമൊരുക്കുന്നു. സൗദിയിൽനിന്ന് കോവിഡ് വാക്സിനെടുത്ത താമസവിസക്കാർക്ക് തിരികെയെത്താൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം അറിയിച്ചിരിക്കുകയാണ് സൗദി.
പ്രത്യേകം ശ്രദ്ധിക്കുക, സൗദി അറേബ്യയിൽനിന്ന് കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമാണ് തിരികെ എത്താൻ അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ വാക്സിൻ എടുത്തവർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം കഴിയാതെ നേരിട്ട് ഇന്ത്യയിൽനിന്ന് സൗദിയിലെത്താൻ സാധിക്കുന്നതാണ്.
സൗദി വിദേശകാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് എംബസികൾക്കും കോൺസുലേറ്റുകൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട് . മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സൗദി പ്രവാസികൾക്ക് വളരെ അധികം സന്തോഷം നൽകുന്ന ഒരു തീരുമാനമാണ് അറിയിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് സൗദി വിദേശ കാര്യമന്ത്രാലയം എംബസികൾക്ക് സർക്കുലർ അയച്ചിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.
ഒമാനും കുവൈറ്റും ഇത്തരത്തിൽ ഒരു തീരുമാനം പ്രവാസികൾക്ക് വേണ്ടി എടുത്തിരുന്നു. വ്യാഴാഴ്ച മുതൽ കുവൈത്തിലേക്കും ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് ഉണ്ടാകും.
കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കുകയാണ്. വിമാനസർവീസുകൾ തുടങ്ങുവാനുള്ള അനുവാദം ചൊവ്വാഴ്ചയായിരുന്നു ലഭ്യമായി തുടങ്ങിയത്.കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രയുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗനിർദേശങ്ങളും അറിയിച്ചിട്ടുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കുവൈത്തിന് അകത്തുനിന്നും പുറത്തുനിന്നും വാക്സിൻ എടുത്തവരെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വിജ്ഞാപനം സജ്ജമാക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസി ഇന്ത്യാക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് അറുതി വരികയാണ് ഈ തീരുമാനങ്ങളിലൂടെ.
https://www.facebook.com/Malayalivartha



























