വിസിറ്റിംഗ് വിസക്കാര്‍ക്കും ഇ-വിസക്കാര്‍ക്കും യുഎഇയിലേക്ക് നേരിട്ട് വരാനാകില്ല; തൽക്കാലം തീരുമാനം മരവിപ്പിക്കുന്നതായി യുഎഇ, എയര്‍ അറേബ്യയുടെ നിര്‍ദേശം വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു

വിസിറ്റ് വിസ അനുവദിച്ച് യുഎഇ. എന്നാൽ അത്രവേഗത്തിൽ പഴയതുപോലെ ലഭിക്കില്ല. കാരണം ഇന്ത്യ ഉൾപ്പടെ കുറച്ച് രാഷ്ട്രങ്ങൾ വിലക്കിലാണ്. യുഎഇയിൽ വിസിറ്റ് വിസയിൽ വരണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേറെ വഴി ഒരുക്കുകയാണ് അധികൃതർ. അതായത് നേരിട്ട് യുഎഇയിലേക്ക് എതാൻ സാധിക്കില്ല എന്നതാണ്. മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം വിസിറ്റ് വിസക്കാർക്ക് നേരിട്ടെത്താൻ എന്നതാണ്. അധികം വൈകാതെ തന്നെ നേരിട്ടെത്താമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്.
വിസിറ്റിംഗ് വിസക്കാര്‍ക്കും ഇ-വിസക്കാര്‍ക്കും യുഎഇയിലേക്ക് നേരിട്ട് വരാമെന്ന തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച് അധികൃതര്‍ രംഗത്ത് . ഇത് സംബന്ധിച്ച് എയര്‍ അറേബ്യയുടെ നിര്‍ദേശം വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി റിപ്പോർട്ട്. അതെ സമയം മരവിപ്പിച്ച നടപടി താല്‍ക്കാലികമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യ, ശ്രീലങ്ക , പാക്കിസ്ഥാന്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ വിസിറ്റിംഗ് വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് വരാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ,മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ ഷാര്‍ജയിലേക്ക് ഇ-വിസയില്‍ വരുന്നതിന് തടസമുണ്ടാകില്ല .റസിഡന്റ് വിസക്കാര്‍ക്ക് നേരത്തെ മുതല്‍ അനുമതി നല്‍കിയിരുന്നു.
അതേസമയമ് നിയന്ത്രിത രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസ ഉടമകൾ യുഎഇയിൽ പ്രവേശിക്കുന്നതിനായി 14 ദിവസം ക്വാറന്റൈൻ സ്ഥലങ്ങളിൽ താമസിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞതായി ട്രാവൽ ഏജൻസി ഉടമകൾ വ്യക്തമാക്കി. വിസിറ്റ് വിസകൾ അനുവദിക്കാൻ കാത്തിരുന്ന പ്രവാസികളാണ് ഇപ്പോൾ മൂന്നാമൊതൊരു രാജ്യത്തെ ആശ്രയിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ വഹിക്കുന്ന യാത്രക്കാർക്ക് ടൂറിസ്റ്റ് വിസയിൽ ദുബായിൽ പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ14 ദിവസമായി ഈ രാജ്യങ്ങളിൽ പോയിട്ടില്ലെങ്കിൽ മാത്രമേ നേരിട്ട് എത്താൻ സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha



























