യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ്; ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചു വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കുവൈറ്റ്

യാത്രാവിലക്കുകൾ നീക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾക്ക് ലക്ഷ്യമിട്ട് അധികൃതർ. യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ്അറിയിച്ചു. ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചു വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഡിജിസിഎ അറിയിക്കുകയുണ്ടായി.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി ആറ് രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് വാര്‍ത്തകള്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ ഫ്ലൈറ്റുകളുടെ തീയതി സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയായി, വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഡിജിസിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം നിലവില്‍ പ്രതിദിനം 7500 യാത്രക്കാരെയാണ് വിമാനത്താവളത്തില്‍ അനുവദിച്ചിട്ടുളളത്. കൂടുതല്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡിജിസിഎ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുക. കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ആസ്ട്രസെനക/കോവിഷീല്‍ഡ്, മോഡേണ, ജോണ്‍സന്‍ & ജോണ്‍സണ്‍ (ഒറ്റഡോസ്) വാക്‌സിനുകളിലൊന്ന് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി നൽകുക.
കുവൈത്ത് അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സ്പുട്‌നിക്, സിനോവാക് വാക്‌സിന്‍ എടുത്തവര്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താലും പ്രവേശനം അനുവദിക്കുന്നതായിരിക്കും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റിവ് റിപ്പോര്‍ട്ട്, ഏഴു ദിവസത്തെ ഗാര്‍ഹിക നിരീക്ഷണം, ശ്ലോനിക് ആപ്പ് രജിസ്‌ട്രേഷന്‍ എന്നിവയും നിര്‍ബന്ധമാണ്.
https://www.facebook.com/Malayalivartha



























