ദുബായിൽ വളരെ വ്യത്യസ്തമായി വിവാഹം കഴിക്കാം; ഒക്ടോബര്‍ 21ന് തുറക്കുന്ന ലോകത്തെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഈ നിരീക്ഷണ വളയത്തില്‍ വിവാഹവും ജന്മദിനാഘോഷവും നടത്താനുള്ള സൗകര്യമായൊരുക്കി ദുബായ് അധികൃതർ

വിനോദ സഞ്ചാരത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരിടമാണ് ദുബായ്. പ്രവാസികൾക്ക് മാത്രമല്ല ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികളുടെ പ്രിയ ഇടം. വളരെ വ്യത്യസ്തമായ കാഴ്ചകൾ കൊണ്ട് വർണാഭരിതമാണ് ദുബായുടെ തെരുവോരങ്ങൾ. അത്തരത്തിൽ ലോകത്തിലെ വിനോദത്തിന്റെയും ബിസിനസിന്റെയും കേന്ദ്രബിന്ദുവായ ദുബൈയിലെ ഏറ്റവും ശ്രദ്ധേയമായ നിര്‍മിതിയാണ് 'ഐന്‍ ദുബൈ'. ഒക്ടോബര്‍ 21ന് തുറക്കുന്ന ലോകത്തെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഈ നിരീക്ഷണ വളയത്തില്‍ വിവാഹവും ജന്മദിനാഘോഷവും നടത്താനുള്ള സൗകര്യമൊരുക്കി അധികൃതർ.
ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെയാണ് സ്വപ്നതുല്യമായ ആഘോഷങ്ങള്‍ക്ക് കൂടി വേദിയാകാന്‍ സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചരിക്കുന്നത്. വിവാഹ നിശ്ചയങ്ങള്‍, ബിസിനസ് പരിപാടികള്‍ തുടങ്ങി വി.ഐ.പി സ്വീകരണത്തിനും പ്രത്യേകം കാബിനുകള്‍ അനുവദിക്കുന്നതാണ്. 10 അതിഥികളെയാണ് ഒരു കാബിനില്‍ ഉള്‍ക്കൊള്ളിക്കാനാകുക.
ദുബായ് നഗരത്തിന്റെ നാലുഭാഗവും കണ്ടുകൊണ്ട് 25 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നും താഴ്ന്നുമുള്ള അന്തരീക്ഷത്തിലെ ചടങ്ങുകള്‍ അവിസ്മരണീയമായ അനുഭവമാണ് ഏവർക്കും സമ്മാനിക്കുക. സ്വകാര്യ ചടങ്ങുകള്‍ക്കുള്ള കാബിന് 1800 ദിര്‍ഹമാണ് നിരക്ക് ഈപ്പെടുത്തിയിട്ടുള്ളത്. നിരീഷണ വളയത്തില്‍ 38 മിനിറ്റ് ചുറ്റുന്ന റൈഡിന് 130 ദിര്‍ഹമാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ രണ്ട് വലിയവര്‍ക്കും രണ്ട് കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ഫാമിലി റൈഡിന് 370 ദിര്‍ഹമാണ് നിരക്ക്. ജുമൈറ ബീച്ചിലെ ബ്ലൂ വാട്ടര്‍ ദ്വീപിലാണ് ദുബൈയുടെ കണ്ണ് എന്നര്‍ഥം വരുന്ന 'ഐന്‍ ദുബൈ' നിര്‍മാണം പൂര്‍ത്തിയായത്.
അതോടൊപ്പം തന്നെ ഗ്ലാസില്‍ നിര്‍മിച്ച കാബിനുകള്‍ 820 അടി വരെ ഉയരുകയും ദുബായുടെ 360 ഡിഗ്രി പനോരമ കാഴ്ചക്ക് അവസരമൊരുക്കുകയും ചെയ്യുന്നതാണ്. 48 എയര്‍ കണ്ടീഷന്‍ പാസഞ്ചര്‍ കാബിനുകളില്‍ 1750 സന്ദര്ശകര്ക്കുവരെ ഒരേസമയം പ്രവേശിക്കാനാവും.
https://www.facebook.com/Malayalivartha



























