ഗൾഫിലേക്കുള്ള പ്രവാസികളുടെ യാത്ര ഇനി കടുക്കും; രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വെവ്വേറെ സർട്ടഫിക്കറ്റുകള്‍, രണ്ടാം ഡോസ് വാക്സീൻ എടുത്തവർക്ക് കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കേറ്റ് കിട്ടാത്തതിനെ തുടർന്ന് വിദേശത്തേക്ക് പോകാൻ കഴിയുന്നില്ല

ഒന്നരവര്ഷത്തോളവും മാസങ്ങളോളവുമായി വിലക്കുകൾ കൽപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ ആകാശവാതിലുകൾ താഴിട്ട് പൂട്ടുകയായിരുന്നു. ഉപജീവനം നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ മാസങ്ങളോളം കുടുസു മുറികളിൽ കഴിഞ്ഞവരെ നാം കണ്ടതാണ്. ആ കാഴ്ചകളൊന്നും നാം മറക്കില്ല. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ നൽകിയ വേദനകൾ ഒന്നും തന്നെ പ്രവാസികൾക്ക് മറക്കാനാകില്ല. ഇതെല്ലാം തരണം ചെയ്ത് വീണ്ടും ഗൾഫിലേക്ക് മടങ്ങാൻ തയ്യാറാകുമ്പോൾ കനത്ത തിരിച്ചടിയാണ് ഏൽക്കേണ്ടി വരുന്നത്....
ഗൾഫ് രാഷ്ട്രങ്ങൾ വിലക്കുകൾ നീക്കുമ്പോൾ വാക്‌സിനേഷനും നിര്ബന്ധമാക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പ്രവാസികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി രണ്ടാം ഡോസ് ഉൾപ്പടെ നല്കിവരുകയാണ് സർക്കാർ. എല്ലാം സജ്ജമാക്കി യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികൾക്ക് സംഭവിച്ചത് മറ്റൊന്ന്. കോവിഡ് വാക്സിനേഷനിലെ അപകാത മൂലം പ്രവാസികളായ ആയിരങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയില്‍. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വെവ്വേറെ സർട്ടഫിക്കറ്റുകള്‍ അനുവദിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമായിപറയുന്നത്.
രണ്ടാം ഡോസ് വാക്സീൻ എടുത്തവർക്ക് കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കേറ്റ് കിട്ടാത്തതിനെ തുടർന്ന് വിദേശത്തേക്ക് പോകാൻ കഴിയുന്നില്ലെന്നാണ് പരാതി. പ്രവാസികൾക്കുള്ള മുൻഗണന പ്രകാരം വാക്സീൻ എടുത്തവരാണ് ഇത്തരത്തിൽ കനത്ത പ്രതിസന്ധി നേരിടുന്നത്. സമയത്ത് നടപടികൾ പൂർത്തീയാകാതെ വന്നതോടെ പലരുടെയും വീസ കാലാവധി കഴിയുകയും ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്.
കോവിഡ് വാക്സിന്‍റെ രണ്ടു ഡോസുകള്‍ക്കിടയിലെ 84 ദിവസമെന്ന കാലാവധിയില്‍ പ്രവാസികള്‍ക്ക് ഇളവു നല്‍കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇളവ് ലഭിച്ചതോടെ ആദ്യ ഡോസ് സ്വീകരിച്ച പലര്‍ക്കും മെയ് 15നും ജൂലൈ 15 നും ഇടയിൽ രണ്ടാം ഡോസ് എടുക്കാൻ സാധിച്ചു. എന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് കേന്ദ്ര - കേരള സര്‍ക്കാരുകളുടെ രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകളാണ് ലഭിച്ചത്. കേരള സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് ചില രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കാതിരുന്നതോടെയാണ് പലര്‍ക്കും പ്രതിസന്ധിയുണ്ടായത്.
അതോടൊപ്പം തന്നെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ മന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടും മന്ത്രിയുടെ പത്തനംതിട്ട ജില്ലയിൽ തന്നെയാണ് പ്രതിസന്ധിയിലായവരുടെ എണ്ണം കൂടുതൽ. ജില്ലയിലെ പ്രവാസികൾ പല തവണയായി ഓഫീസുകളിൽ ഇപ്പോൾ കയറി ഇറങ്ങുകയാണ്. കൊവിൻ പോർട്ടലിൽ നിന്നാണ് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കേറ്റ് കിട്ടേണ്ടതെന്ന് പറഞ്ഞ് കൈയ്യെൊഴിയുകയാണ് ജില്ലാ ഭരണകൂടം. പരാതികളില്‍ വിവരശേഖരണം നടക്കുകയാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സെപ്റ്റംബർ ആദ്യവാരം മുതൽ തന്നെ പല ഗൾഫ് രാഷ്ട്രങ്ങളും വിലക്ക് നീക്കുകയാണ്. ആയതിനാൽ തന്നെ പ്രവാസികൾ പ്രശ്നപരിഹാരത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























