20 രാഷ്ട്രങ്ങൾക്ക് വഴി തുറന്ന് സൗദി; നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും റെസിഡന്‍സ് വിസ അഥവാ ഇഖാമ കൈവശം ഉള്ളവര്‍ക്കും മാത്രമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 14നാണ് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്. അങ്ങനെ നീണ്ട ഒന്നരവർഷത്തെ വിളക്കുകൾക്ക് ശേഷം സൗദി ആകാശവാതിലുകൾ തുറക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയും തികഞ്ഞ സന്തോഷത്തോടെയുമാണ് പ്രവാസികൾ ഈ തീരുമാനത്തെ വരവേറ്റത്. എന്നാൽ തിരിച്ചുവരുന്നവർ കർശനമായ കോവിഡ് സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് പറയുകയാണ്....
കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിരോധനത്തിൽ സൗദി ഇളവു നൽകിയത് ഇന്ത്യയടക്കം ഇരുപത് രാഷ്ട്രങ്ങൾക്കാണ്. യുഎഇ, ഈജിപ്ത്, ലെബനൻ, തുർക്കി, യുഎസ്, യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഐർലൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, ഇന്തൊനേഷ്യ, പാകിസ്താൻ, ജപ്പാൻ രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇളവു പ്രഖ്യാപിച്ചതെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ഇവിടങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും റെസിഡന്‍സ് വിസ അഥവാ ഇഖാമ കൈവശം ഉള്ളവര്‍ക്കും മാത്രമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികളുടെ ഭാഗത്ത് നിന്ന് അന്വേഷണങ്ങള്‍ പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ജവാസാത്ത് വ്യക്തത വരുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ കുടുങ്ങി നാട്ടില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യക്കാര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയത്. എന്നാൽ സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് നാട്ടിലേക്ക് എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ക്കാണ് നേരിട്ടുള്ള തിരിച്ചുവരവിന് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇങ്ങനെ മടങ്ങിവരുന്നവര്‍ സൗദിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























