കുവൈത്ത് വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കാൻ ഒരുങ്ങുന്നു; രണ്ടാഴ്ച്ചക്കുള്ളില്‍ വിമാന തവളത്തിലെ സൗകര്യങ്ങള്‍ പുനക്രമീകരിക്കുമെന്ന് അധികൃതര്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സർവീസുകൾ ഉടൻ

ഇന്ത്യ ഉളപ്പടെയുള്ള രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച വിലക്ക് നീക്കാൻ ഒരുങ്ങി കുവൈത്ത്. ഇതിനുപിന്നാലെ വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് അധികൃതർ. യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഡിജിസിഎയുടെ ആവശ്യം പരിഗണയിലാണെന്നും രണ്ടാഴ്ച്ചക്കുള്ളില്‍ വിമാന തവളത്തിലെ സൗകര്യങ്ങള്‍ പുനക്രമീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
മന്ത്രിസഭ തീരുമാനം അനുസരിച്ച് ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ഒന്നുമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതാണെന്നും പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍സുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം കുവൈത്ത് വ്യോമയാന വകുപ്പ് പുറത്തിറക്കയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഈ ആഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം എന്നത്.
മന്ത്രിസഭാ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി കാണിച്ചാണ് വ്യോമയാന വകുപ്പ് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം യാത്രക്കാര്‍ക്കുള്ള നിബന്ധനകളും നടപടിക്രമങ്ങളും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























