അബുദാബിയില്‍ സ്കൂള്‍ തുറക്കുന്നു; വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തിയത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക്
അബുദാബിയില്‍ സ്കൂള്‍ തുറക്കാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കോവിഡ് പരിശോധന നടത്തുകയുണ്ടായി. ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലുള്‍പ്പെടെ രാവിലെ മുതല്‍ പരിശോധനയ്ക്കെത്തുന്നവരുടെ നീണ്ട നിര കാണാമായിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് അധികൃതർ സ്കൂളുകൾ തുറക്കുന്നത്.
അബുദാബിയിലെ എല്ലാ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികളും സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന് അധികൃതര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും തീരുമാനം ബാധകമാണ്. കൂടാതെ സ്കൂളുകളില്‍ നേരിട്ട് പഠനത്തിനെത്തുന്നവര്‍ 96 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് ഫലം കയ്യിൽ കരുതിയിരിക്കണം. ഇത് കാണിച്ചത് മാത്രമേ സ്കൂളിൽ പ്രവേശിപ്പിക്കുകയുള്ളു. അജ്മാനിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം യുഎഇയിൽ യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് വീണ്ടും ആയിരത്തില്‍ താഴെയെത്തിയതായി റിപ്പോർട്. 994 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1,570 പേര്‍ സുഖം പ്രാപിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു.
കൂടാതെ പുതിയതായി നടത്തിയ 300,828 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,14,396 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,98,989 പേര്‍ രോഗമുക്തരാവുകയും 2,035 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 13,372 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
https://www.facebook.com/Malayalivartha



























