ഒരൊറ്റ വീഡിയോയിലൂടെ മസ്സായി പ്രവാസി മലയാളികൾ; കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ താഴെയെത്തിച്ച മലയാളികൾ അടക്കം നാല് പേർ ഇപ്പോൾ താരങ്ങളാണ്, ഒപ്പം നേരിട്ടെത്തി ദുബായ് ഷെയ്‌ഖിന്റെ വമ്പൻ സർപ്രൈസ്

ഇങ്ങനെയൊക്കെ ആകാൻ ഒരു ഭരണാധികാരിക്ക് സാധിക്കുമോ എന്ന് ചിന്തിച്ചുപോകും. കരുണയുള്ളവൻ, അകമഴിഞ്ഞ് സ്നേഹിക്കുന്നവൻ, കരുതുന്നവൻ എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി വിശേഷങ്ങളാണ് ദുബായ് ഭരണാധികാരിക്ക് പ്രവാസികൾ നൽകിവരുന്നത്. തന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് ചിറകുകൾ നൽകി ആകാശത്തെ കീഴടക്കാൻ അധികാരം നൽകിയ ഭരണാധികാരി ഇപ്പോഴിതാ വാർത്തകളിൽ നിറയുകയാണ്. ഒരൊറ്റ വീഡിയോ മതി ജീവിതം മാറി മറിയാൻ എന്ന് നമ്മുടെ പ്രവാസികൾ വീണ്ടും തെളിയിച്ചു. ബാൽക്കണിയിൽ നിന്ന് വീഴാറായ ഗർഭിണി പൂച്ചയെ ജീവിതത്തിലേക്ക് എത്തിച്ച പ്രവാസികളെ തേടി എത്തിയത്.....
ഒരൊറ്റ വീഡിയോയിലൂടെ വഴികാട്ടിയായി മാറിയ പ്രവാസികളുടെ ജീവിതം മാറിമറിഞ്ഞു. ദുബൈ ദേരയിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ താഴെയെത്തിച്ച മലയാളികൾ അടക്കം നാല് പേർക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമ്മാനമായി നൽകിയത് രണ്ട് ലക്ഷം ദിർഹം അതായത് 40 ലക്ഷം രൂപ. വ്യാഴാഴ്ച രാത്രി ഇവരുടെ താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഓരോരുത്തർക്കും 50,000 ദിർഹം അതായത് പത്ത് ലക്ഷം രൂപ വീതം കൈമാറുകയുണ്ടായി. കോഴിക്കോട് വടകര പുറമേരി സ്വദേശി അബ്ദുൽ റാശിദ്, ആർ.ടി.എ ഡ്രൈവറായ കോതമംഗലം സ്വദേശി നാസിർ മുഹമ്മദ്, മെറോക്കക്കാരനായ അഷ്റഫ്, പാകിസ്താൻകാരനായ ആതിഫ് മഹ്മൂദ് എന്നിവർ തുക ഏറ്റുവാങ്ങുകയായിരുന്നു.
ഈ മാസം 24ന് രാവിലെ ദെയ്റ നായിഫ് ഫ്രിജ് മുറാറിലായിരുന്നു പ്രവാസലോകം മുഴുവനും ഏറ്റെടുത്ത സംഭവം നടന്നത്. കെട്ടിടത്തിന്റെ റോഡിന് അഭിമുഖമായുള്ള ബാൽക്കണിയുടെ അരികിൽ കുടുങ്ങി ഭയന്നുപോയ ഗർഭിണിയായ പൂച്ചയെ തൊട്ടടുത്ത് താമസിക്കുന്ന നസീർ മുഹമ്മദ്, അഷ്റഫ്, ആതിഫ് എന്നിവർ ചേർന്ന് തുണിവിരിച്ച് ചാടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പൂച്ച പരുക്കൊന്നുമേൽക്കാതെ തന്നെ രക്ഷപ്പെടുകയായിരുന്നു.
ഇത് തൊട്ടുമുൻപിൽ ഗ്രോസറി നടത്തുന്ന അബ്ദുൽറഷീദ് വിഡിയോയിൽ പകർത്തി. പിന്നാലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കകം വൈറലായി മാറുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഷെയ്ഖ് മുഹമ്മദ് വീഡിയോ സഹിതം ട്വിറ്ററിൽ അഭിനന്ദന പോസ്റ്റിട്ടിരുന്നു. 'ഞങ്ങളുടെ മനോഹരമായ നഗരത്തിൽ ദയ നിറഞ്ഞ പ്രവർത്തനങ്ങൾ കാണുമ്പോൾ അഭിമാനവും സന്തോഷവുമുണ്ട്. 'ആഘോഷിക്കപ്പെടാത്ത ആ ഹീറോ'കളെ തിരിച്ചറിയുന്നവർ, നന്ദി പറയാൻ സഹായിക്കൂ...' എന്നാണ് ട്വീറ്റിൽ ഷെയ്ഖ് കുറിച്ചത്. ഷെയ്ഖ് മുഹമ്മദ് നന്ദിയറിയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകരെ തേടി താമസസ്ഥലങ്ങളിലെത്തിയിരുന്നു.
അന്ന് രാത്രി തന്നെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. ദൗത്യത്തിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുകയും പൂച്ചയെ കൊണ്ടുപോവുകയും ചെയ്തു. പൂച്ച രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിനൊപ്പം അധികൃതരിൽ നിന്നുള്ള വിളിയും പ്രതീക്ഷിച്ച് കഴിയുകയായിരുന്നു ഈ സംഘം. ദുബൈ ഭരണാധികാരിയുടെ സമ്മാനം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. വീട്ടിൽ മൂന്ന് പൂച്ചകളെ പോറ്റുന്ന തനിക്ക് വളർത്തുമൃഗങ്ങളോടുള്ള വാൽസല്യമാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങാൻ പ്രേരണയായതെന്ന് നാസിർ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രോസറി ഷോപ്പ് നടത്തുകയാണ് 25കാരനായ റാശിദ്. റാശിദിന്റെ കടയുടെ മുമ്പിലാണ് സംഭവം നടന്നത്. സമ്മാനമായി ലഭിച്ച തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നാലുപേരും പറയുകയുണ്ടായി.
https://www.facebook.com/Malayalivartha



























