പ്രവാസികളെ ആശങ്കയിലാക്കി വിലക്ക് നീട്ടി കുവൈറ്റ്; ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് രണ്ടാഴ്ചകൂടി നീളുമെന്ന് സൂചന, വിമാനത്താവളത്തിലെത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമോ പതിനയ്യായിരമോ ആക്കി ഉയര്‍ത്തണമെന്ന് ആവശ്യം
കൊറോണ വ്യാപനത്തെ തുടർന്ന് വിലക്ക് പ്രഖ്യാപിച്ച ഗൾഫ് രാഷ്ട്രങ്ങൾ ഘട്ടം ഘട്ടമായി ഇളവുകൾ നല്കിവരുകയാണ്. ഇതിന്റെ ഭാഗമായി റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിളക്കുകൾ നീക്കുകയാണ് അധികൃതർ. യുഎഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വിലക്ക് നീക്കിയിട്ടുണ്ട്. നീണ്ട ഒന്നരവര്ഷത്തോളമായി വിലക്ക് കല്പിച്ചിരുന്ന കുവൈറ്റ് വിലക്ക് നീക്കുമെന്ന് അറിയിച്ചുവെങ്കിലും വീണ്ടും കാത്തിരിക്കണമെന്ന അറിയിപ്പാണ് നൽകിവരുന്നത്....
ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് രണ്ടാഴ്ചകൂടി നീളുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. അറബി ദനപ്പത്രമായ അല്‍ റായ് ആണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തന്നെ വിമാനത്താവളത്തില്‍ നിലവില്‍ ഒരു ദിവസം എത്തിച്ചേരാവുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന അപേക്ഷയില്‍ തീരുമാനം വൈകുന്നതാണ് കാരണമായി പറയുന്നത്.
നിലവില്‍ ഒരു ദിവസം 7500 വിദേശ യാത്രക്കാര്‍ക്കു മാത്രമേ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശനത്തിന് അനുമതി നൽകിയിട്ടുള്ളൂ. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കു തന്നെ ഈ എണ്ണം മതിയാവാത്ത അവസ്ഥയാണ് ഉരുവായിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടി അനുവദിച്ചു കൊണ്ട് വിമാനത്തിലെ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ല. ഇങ്ങനെ കുറഞ്ഞ യാത്രക്കാരുമായി വിമാനങ്ങള്‍ സര്‍വീസ് നടക്കാനുള്ള സാധ്യതയും കുറവാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ പ്രതിദിന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതായത് വിമാനത്താവളത്തിലെത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമോ പതിനയ്യായിരമോ ആക്കി ഉയര്‍ത്തണമെന്ന ആവശ്യമാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിലവിൽ മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് യാത്രക്കാരുടെ എണ്ണം ഇത്തരത്തിൽ നിയന്ത്രിച്ചത്. കൊവിഡിന്‍റെ തുടക്കത്തില്‍ 1000 യാത്രക്കാരെ മാത്രമായിരുന്നു ഒരു ദിവസം വിമാനത്താവളത്തിനുള്ളിൽ അനുവദിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























