പ്രവാസികളെ പുറത്താക്കില്ല; കുവൈറ്റിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി വിസ നീട്ടി

കൊറോണ വ്യാപനത്തിന് പിന്നാലെ ജോലി നഷ്ടപ്പെട്ട നിരവധി പ്രവാസികളാണ് നാട്ടിലേക്ക് എത്തിച്ചേർന്നത്. ദുരിതങ്ങൾക്കിടയിലും പിടിച്ചു നിന്ന പ്രവാസികളെ തേടിയെത്തിയത് മറ്റൊരു ഞെട്ടിക്കുന്ന അറിയിപ്പാണ്. സ്വദേശിവത്കരണം കടുപ്പിച്ചുകൊണ്ട് പ്രവാസികളെ പുറത്തതാക്കാൻ കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ കിണഞ്ഞ് പരിശ്രമിക്കുകയുണ്ടായി. ഇതിനുപിന്നാലെ 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ നീട്ടി നൽകില്ലെന്ന് പ്രഖ്യാപിച്ച അധികൃതർ ഇപ്പോൾ വാക്ക് മാറ്റിയിരിക്കുകയാണ്....
കുവൈറ്റിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി വിസ നീട്ടി നല്‍കാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സി അഫയേഴ്‌സ് വിഭാഗമാണ് ഉത്തരവ് പുറത്തിറക്കിയത്. ഇവര്‍ക്ക് പ്രത്യേക ഫീസ് അടച്ച് വിസ പുതുക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി നടപ്പില്‍ വരാത്തതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നടപടി സ്വീകരിച്ചത്.
60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം കഴിഞ്ഞ ജനുവരിയിലാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരേ കടുത്ത പ്രതിഷേധമാണ് സ്വദേശികളിൽ നിന്നും പ്രവാസികളിൽ നിന്നും ഉയർന്നത്. ആയതിനാൽ അധികൃതർക്ക് ഇത് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിരോധനവും ഇതിന് കാരണമായിരുന്നു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് 2000 ദിനാര്‍ ഫീസ് ഈടാക്കി വിസ ഓരോ വര്‍ഷത്തേക്ക് പുതുക്കാവുന്നതാണെന്ന ശുപാര്‍ശ മാനവ വിഭവശേഷി അതോറിറ്റി മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടത്. എന്നാല്‍ ഇതിന് മന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് ഇവരുടെ വിസ കാലാവധി ആറു മാസത്തേക്ക് നീട്ടാന്‍ തീരുമാനമെടുത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന വാര്യതയാണ് ഇത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി 2020 സെപ്തംബറിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. 2021 ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഇതിനെതിരേ സ്വദേശികളില്‍ നിന്നു തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിക്കുകായിരുന്നു.
ഈ രാജ്യത്തിന്റെ പുരോഗതിയില്‍ ജീവിതത്തിന്റെ സിംഹ ഭാഗവും ചെലവഴിച്ച ആയിരക്കണക്കിന് ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും പുറത്താക്കുന്നത് വിവേചനപരവും കുവൈറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നായിരുന്നു പ്രതിഷേധകർ ഉയർത്തിയ വാദം. കലാകാരന്‍മാരും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമായി മുന്നോട്ടുവരുകയായിരുന്നു.
https://www.facebook.com/Malayalivartha



























