സന്ദര്‍ശക വിസയില്‍ എത്തുന്ന പ്രവാസികൾക്ക് വമ്പൻ അവസരം; സൗദി അറേബ്യയിൽ സന്ദര്‍ശക വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകളും രാജ്യത്ത് അംഗീകാരമുള്ള വിദേശ ലൈസന്‍സുകളും ഉപയോഗിച്ച് വാഹനമോടിക്കാം

സൗദി അറേബ്യയിൽ എത്തുന്ന സന്ദർശക വിസക്കാരെ കാത്തിരിക്കുന്നത് വമ്പൻ അവസരം. സന്ദര്‍ശക വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകളും രാജ്യത്ത് അംഗീകാരമുള്ള വിദേശ ലൈസന്‍സുകളും ഉപയോഗിച്ച് വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി. സൗദിയില്‍ പ്രവേശിച്ച് പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ സന്ദര്‍ശക വിസക്കാര്‍ക്ക് ഈ രീതിയില്‍ തങ്ങളുടെ അന്താരാഷ്ട്ര ലൈസന്‍സുകള്‍ ഉപയോഗിച്ച് രാജ്യത്തെ റോഡുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം സൗദിയിലെ അല്‍ഹസ്സയില്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. അഞ്ഞൂറോളം വരുന്ന വനിതാ ഡ്രൈവര്‍മാരാണ് കമ്പനിയിലെ ജീവനക്കാര്‍. അല്‍ഹസ്സയില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലേക്കും തലസ്ഥാന നഗരമായ റിയാദിലേക്കുമാണ് വനിതാ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നത്.
അതോടൊപ്പം തന്നെ സൗദിയില്‍ വനിതകള്‍ ഓടിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളും ഒറ്റപ്പെട്ട സിറ്റി ടാക്‌സി സര്‍വീസുകളും ധാരാളമുണ്ടെങ്കിലും ആദ്യമായാണ് വനിത ഡ്രൈവര്‍ മാത്രം ജോലി ചെയ്യുന്ന ഒരു ടാക്‌സി കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം രാജ്യത്തേക്ക് എത്തുന്ന ടൂറിസ്റ്റുകള്‍ക്കും സ്വദേശികളും വിദേശികളുമായി രാജ്യത്തെ സ്ഥിര താമസക്കാര്‍ക്കും സുരക്ഷിതത്വും സ്വകാര്യതയും നല്‍കുന്ന പുത്തന്‍ യാത്രാനുഭവങ്ങള്‍ നല്‍കുമെന്ന് കമ്പനി ഉടമ സ്വാലിഹ് അല്‍മാജിദ് പറഞ്ഞു.
കൂടാതെ ഡ്രൈവര്‍മാരില്‍ അധികവും വാഹന മേഖലയില്‍ കൂടുതല്‍ പരിചയയും മെക്കാനിക്കല്‍ റിപ്പയര്‍ ഉള്‍പ്പെടെയുള്ളവയില്‍ വൈദഗ്ധ്യ വുമുള്ളവരാണ്. അല്‍ഹസ്സയില്‍ നിന്ന് ദമ്മാം, അല്‍ഹസ്സ വിമാനത്താവളം, റെയില്‍വേ ബസ് സ്റ്റേഷനുകള്‍, കിഴക്കന്‍ പ്രവിശ്യയുടെ വ്യത്യസ്ത മേഖലകള്‍ തലസ്ഥാന നഗരമായ റിയാദ് തുടങ്ങിയ ഇടങ്ങളിലേക്കാണ് പ്രധാനമായും സര്‍വീസുകള്‍ നടത്തി സജീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























