ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ; കേരളത്തില്‍നിന്ന് ഇന്നു മുതല്‍ സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും, ഈ ആഴ്ച മൂന്ന് സര്‍വീസുകള്‍, ദി വിമാനത്തിന് പുറമെ 21 രാജ്യാന്തര യാത്രാ സര്‍വീസുകള്‍ ഇന്നു കൊച്ചിയില്‍ നിന്നുണ്ടാകും

പ്രവാസികൾക്ക് സന്തോഷ വാർത്ത. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ കേരളത്തില്‍നിന്ന് ഇന്നു മുതല്‍ സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. സൗദിയ വിമാനം എസ്.വി 3575 ഇന്നു പുലര്‍ച്ചെ 395 യാത്രക്കാരുമായി കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്ക് പുറപ്പെടുന്നതാണ്. സൗദിയ ഈ ആഴ്ച മൂന്ന് സര്‍വീസുകള്‍ നടത്തും. സൗദി വിമാനത്തിന് പുറമെ 21 രാജ്യാന്തര യാത്രാ സര്‍വീസുകള്‍ ഇന്നു കൊച്ചിയില്‍ നിന്നുണ്ടാകും. വിവിധ വിമാനക്കമ്ബനികളുമായി സിയാല്‍ ചര്‍ച്ച തുടങ്ങിയതായി മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
അതേസമയം ഇന്ത്യയിലേക്ക് പോകുന്നവർ യാത്രക്ക് 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന നിബന്ധനയിൽ പുനരാലോചന വേണമെന്ന് ആവശ്യമുയരുകയാണ്. ഇതനുസരിച്ച് സൗദിയിൽനിന്ന് നാട്ടിലേക്ക് പോകുന്നവർ ഇങ്ങനെ പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതിയാണ് യാത്ര. കോവിഡ് സൗദിയിൽ രൂക്ഷമായ സമയത്ത് ഇത് അനിവാര്യമായിരുന്നു.
എന്നാൽ, പ്രതിദിനം 300 കോവിഡ് കേസുകള്‍ മാത്രം റിപ്പോർട്ട് ചെയ്യുന്ന സൗദിയില്‍നിന്ന് ഇപ്പോൾ നാട്ടിലേക്ക് പോകുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിര്‍ബന്ധം പറയുന്നരീതിയിലാണ് വിമർശനം ഉയർന്നിരിക്കുന്നത് തന്നെ. ഇവിടെനിന്ന് പോകുന്ന എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂൺ സ്റ്റാറ്റസ് കൈവരിച്ചവരാണ്.
അതോടൊപ്പം തന്നെ നാട്ടിലെ വിമാനത്താവളത്തില്‍െവച്ച് ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നുമുണ്ട്. നെഗറ്റിവ് ഫലമുള്ളവർക്ക് ക്വാറൻറീൻ സ്വീകരിക്കാനും ആവശ്യമായ ചികിത്സ തേടാനും ഇത് മതിയാകുന്നതായിരിക്കും. ചെറിയ വരുമാനക്കാരായ പ്രവാസികള്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിക്കുമ്പോള്‍ ടെസ്റ്റ് നടത്താൻ വേണ്ടി ചെലവാക്കേണ്ടി വരുന്നത് വലിയ തുകതന്നെയാണ്. കുടുംബങ്ങൾക്ക് അത് അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വർധിക്കുന്നു. കുത്തിവെപ്പുകൾ സ്വീകരിച്ച് പ്രതിരോധശേഷി ആർജിച്ചവരെ ടെസ്റ്റിൽനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായമാണുള്ളത്.
https://www.facebook.com/Malayalivartha



























