കനത്ത ചൂടിൽ കരുതലായി എത്തുന്നവർ; കനത്ത ചൂടിൽ പിസിആർ ടെസ്റ്റിനായി കാത്ത് നിന്ന അമ്മയ്ക്കും മക്കൾക്കും തണലായി അജ്‌മാൻ പോലീസ്, നന്ദി അറിയിച്ച് പ്രവാസി മലയാളിയുടെ വീഡിയോ, ഏറ്റെടുത്ത് പ്രവാസലോകം

കനത്ത ചൂടായാലും മഴയായാലും കറുത്തലായി എത്തും. ഇതൊക്കെയാണ് പോലീസ്. ഇവരെക്കണ്ട് പേടിക്കണം എന്ന് പ്രവാസികൾ ഒന്നടങ്കം പറയുകയാണ്. പിന്നെ! പറയാതിരിക്കുവോ...? അത്തരത്തിലുള്ള സംഭവ വികാസങ്ങളല്ലേ കേരളത്തിൽ അരങ്ങേറുന്നത്. ഇനി എത്ര മായ്ച്ചാലും മായാത്ത കറയാണ് കേരളാപോലീസിന്റെമേൽ വീണത്. എന്നാൽ പ്രവാസികൾ പറയുകയാണ്..... കണ്ട് പഠിക്കണം! ഇത് അതുക്കും മേലെയാണ്....
കനത്ത ചൂടിൽ പിസിആർ ടെസ്റ്റിനായി കാത്ത് നിന്ന അമ്മയ്ക്കും മക്കൾക്കും തണലായി അജ്‌മാൻ പോലീസ്. യുഎഇയിലെ പൊരിവെയിലത്ത് റോഡരികില്‍ വിശ്രമിക്കാന്‍ ഭാര്യയ്‍ക്കും മക്കള്‍ക്കും പൊലീസ് വാഹനത്തില്‍ ഇടം നല്‍കിയതിന് നന്ദി പറഞ്ഞുകൊണ്ട് പ്രവാസി മലയാളി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി. പിന്നാലെയാണ് കയ്യടി നൽകിക്കൊണ്ട് പ്രവാസി സമൂഹം രംഗത്ത് എത്തിയത്. അജ്‍മാന്‍ പൊലീസ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൌണ്ടിൽ വീഡിയോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് പൊലീസിന്റെ പ്രവൃത്തിയെ പ്രശംസിച്ചത്. അജ്‍മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയും ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്‍ത് പൊലീസിന് നന്ദി അറിയിക്കുകയായിരുന്നു.
പുതിയ അധ്യായന വർഷത്തിൽ സ്‍കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തുന്നതിനാണ് എവിടേക്ക് എത്തിയത്. പ്രവാസി മലയാളിയായ യുവാവ് തന്റെ ഭാര്യയോടൊപ്പം ഏറെ നേരം കാത്തിരിക്കുകയായിരുന്നു. യുഎഇയിൽ സ്കൂളുകൾ തുറക്കുന്നതിനാൽ തന്നെ എല്ലാ കേന്ദ്രങ്ങളിലും തിരക്ക് അനുഭപ്പെട്ടിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആരെയും അകത്തേക്ക് കടത്തിവിടുന്നില്ലെന്നും അതുകൊണ്ട് പുറത്ത് കാത്തിരിക്കുകയാണെന്നും അദ്ദേഹം വിഡിയോയിൽ മലയാളത്തില്‍ വിവരിക്കുകയുണ്ടായി. കുടുംബം വെയിലത്ത് നില്‍ക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്ന അജ്‍മാന്‍ പൊലീസ് സംഘം ഇവരോട് പട്രോള്‍ വാഹനത്തിനുള്ളില്‍ വിശ്രമിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. ശീതീകരിച്ച വാഹനത്തിനുള്ളില്‍ കുട്ടികള്‍ വിശ്രമിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി നിൽക്കുകയും ചെയ്തു.
ഭാര്യുയും മക്കളും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മലയാളി, അറബിയില്‍ നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരാവട്ടെ കുട്ടികള്‍ക്ക് റ്റാറ്റ പറഞ്ഞ് യാത്രയാക്കി. ഇവിടുത്തെ പൊലീസ് ഇങ്ങനെയാണെന്നാണ് വീഡിയോയില്‍ മലയാളിയുടെ കമന്റ്. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചിരിക്കെ, കുട്ടികള്‍ക്ക് നെഗറ്റീവ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.
https://www.facebook.com/Malayalivartha



























