മലയാളികൾക്ക് അഭിമാനമായി മറ്റൊരു താരം കൂടി; മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ നടൻ ടോവിനോ തോമസിനും ഗോൾഡൻ വീസ

സിനിമാലോകത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും കഴിഞ്ഞ ദിവസമാണ് യുഎഇ ഗോൾഡൻ വീസ നൽകി ആദരിച്ചത്. ഇപ്പോഴിതാ മലയാളികൾക്ക് അഭിമാനമായി മറ്റൊരു താരത്തിനും ഗോൾഡൻ വീസ ലഭിച്ചിരിക്കുകയാണ്. ഓരോ രംഗത്തും മികവ് പുലർത്തുന്നവർക്ക് യുഎഇ നൽകിവരുന്ന ആദരമാണ് ഗോൾഡൻ വീസ....
മലയാള ചലച്ചിത്ര നടൻ ടൊവിനോ തോമസ് ഇന്ന് ഗോൾഡൻ വീസ സ്വീകരിക്കുകയുണ്ടായി. അദ്ദേഹം കഴിഞ്ഞ ദിവസം യുഎഇയിൽ എത്തിയിരുന്നു. കൂടാതെ മറ്റു യുവ സൂപ്പർ താരങ്ങൾക്കും നടിമാർക്കും വൈകാതെ വീസ ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വീസ കൂടുതൽ പേർക്ക് ലഭിക്കുകയാണ്. ക്രാഫ്റ്റ്സ്മാൻ, ക്രിയേറ്റീവ് സംരംഭകർ, മറ്റു കലാ പ്രതിഭകൾ എന്നിവർക്ക് ഇന്ന് (30) മുതൽ 10 വർഷത്തെ കൾചറൽ വീസ നൽകുമെന്ന് ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിക്കുകയുണ്ടായി.
കലാകാരന്മാരും സർഗാത്മകരംഗത്ത് പ്രവർത്തിക്കരും 10 വർഷത്തെ വീസയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ അപേക്ഷകൾ culturalvisa@dubaiculture.ae എന്ന മെയിലിലേയ്ക്ക് അയക്കാവുന്നതാണ്. പാസ്പോർട് കോപ്പി, എമിറേറ്റ്സ്ഐഡി, സാംസ്കാരിക ജീവിതത്തെക്കുറിച്ചുള്ള വിവരണം, ഫോൺ നമ്പർ, മേൽവിലാസം, ജോലിചെയ്യുന്ന സ്ഥലം എന്നിവ കൂടാതെ, വിദ്യാഭ്യാസ യോഗ്യത, സമൂഹത്തിന് നൽകി സംഭാവനകളുടെ രേഖകൾ, തൊഴിൽ തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും കൈമാറേണ്ടതാണ്. ദുബായിയുടെ കൾചറൽ വീസ ലോകത്ത് തന്നെ ഇതാദ്യമാണ്. അൽ ക്വോസ് ക്രിയേറ്റീവ് സോൺ വികസന പദ്ധതിയുടെ ഭാഗമായാണ് കൾചറൽ വീസ ആരംഭിക്കുന്നത്.
അതേസമയം വിദ്യാഭ്യാസവും സംരംഭകത്വ ശേഷിയുമുള്ള വിദേശികളെ 10 വർഷ ഗോൾഡൻ വീസ നൽകിയാണു വരവേൽക്കുന്നത്. കഴിഞ്ഞ വർഷം വ്യവസായികൾക്കും നിക്ഷേപകർക്കും വീസ അനുവദിക്കുകയുണ്ടായി. എല്ലാ വിഭാഗം ഡോക്ടർമാരെയും പരിഗണിക്കുമെങ്കിലും വൈറൽ എപ്പിഡെമിയോളജി സ്പെഷലിസ്റ്റുകൾക്കു മുൻഗണനയുണ്ട്. കോവിഡ് പഠിപ്പിച്ച പാഠത്തിന്റെ പ്രതിഫലനമാണിത്.
എൻജിനീയർമാരിൽ കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, പ്രോഗ്രാമിങ്, സാങ്കേതികരംഗം, നിർമിതബുദ്ധി, ബിഗ് ഡേറ്റ മേഖലകളിൽ ഉള്ളവർക്കാണു വീസ നൽകുക. പിഎച്ച്ഡി നേടിയവർ, ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ, ഗവേഷകർ/ശാസ്ത്രജ്ഞർ, പേറ്റന്റുള്ള കണ്ടുപിടിത്തം നടത്തിയവർ, കലാകാരന്മാർ തുടങ്ങിയവരെയും ഇതിനായി സ്വാഗതം ചെയ്യുന്നു.
https://www.facebook.com/Malayalivartha



























