സപ്തംബര്‍ ഒന്ന് മുതല്‍ 100 ശതമാനം ശേഷിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കും;ഒക്ടോബറിനു മുമ്പേ കൊവിഡ് വാക്സിൻ എടുക്കാത്ത പ്രവാസികൾക്ക് ഇഖാമ പുതുക്കി നൽകില്ല;നിലപാട് കടുപ്പിച്ച് കുവൈറ്റ്

ഒക്ടോബറിനു മുമ്പേ കൊവിഡ് വാക്സിൻ എടുക്കാത്ത പ്രവാസികൾക്ക്ഇഖാമ പുതുക്കി നൽകില്ലെന്ന് കുവൈറ്റ്. മാത്രമല്ല അതി നിർണായകമായ ചില തീരുമാനങ്ങൾ കൂടി കുവൈറ്റ് എടുത്തിരിക്കുകയാണ്. അത് എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
സപ്തംബര്‍ ഒന്ന് മുതല്‍ 100 ശതമാനം ശേഷിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കും. അതുകൊണ്ടുതന്നെ പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി .
തൊഴിലുടമകള്‍ തന്നെ മുൻകൈയ്യെടുത്ത് പ്രവാസികള്‍ക്കിടയിലെ വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്തണം. സപ്തംബര്‍ 30 ആകുമ്പോഴേക്കും രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകളും ഒരു ഡോസ് വാക്‌സിന്‍ എന്ന കടമ്പ കടന്നിരിക്കണം.
ഒക്ടോബറോടെ രണ്ടാം ഡോസും പൂര്‍ത്തിയാക്കാനാവണം. സിനോവാക് വാക്‌സിന്റെ അഞ്ച് ലക്ഷം ഡോസുകള്‍ പ്രവാസികള്‍ക്ക് നൽകാനായി എത്തിക്കുമെന്നും അല്‍ അബ്രി വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
ഇവര്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക ഇളവ് സപ്തംബര്‍ ഒന്നു മുതല്‍ ഉണ്ടാകില്ല. അനുവദിക്കപ്പെട്ട ദിവസം കഴിഞ്ഞാൽ വാക്‌സിനെടുക്കാത്ത രണ്ട് വിഭാഗങ്ങളെ മാത്രമേ യാത്ര ചെയ്യാന്‍ സമ്മതിക്കുകയുള്ളൂ .
ഒഴിവാക്കപ്പെട്ടവരില്‍ ഒരു വിഭാഗം 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ് . ആരോഗ്യ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ പറ്റാത്തവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ എടുക്കാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്ന യാത്രാനുമതി നഷ്ടപ്പെടും.
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഒഴിവാക്കപ്പെട്ട വർക്ക് ആളുകള്‍ ഒരുമിച്ചു കൂടുന്ന ചടങ്ങുകള്‍ക്ക് ഒക്ടോബര്‍ മുതല്‍ അനുമതി നൽകുവാനുള്ള പദ്ധതിയിലാണ് അധികൃതർ. കായിക മല്‍സരങ്ങള്‍ വിവാഹം എന്നീ പരിപാടികൾ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ അവസ്ഥ കണക്കിലെടുത്ത് മാത്രമേ ഒരു തീരുമാനം അധികൃതർ എടുക്കുകയുള്ളൂ. പാര്‍ക്കുകള്‍, ബീച്ചുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയും അടുത്ത മാസത്തോടെ തുറക്കുവാനുള്ള പദ്ധതിയിലാണ്. സ്‌കൂള്‍ ക്ലാസ്സുകളും ഒക്ടോബര്‍ മൂന്നിന് പുനരാരംഭിക്കും.
https://www.facebook.com/Malayalivartha



























