ട്രൗസറിട്ട് വാങ്ക് വിളിച്ച് മുക്രി: വീഡിയോ വൈറൽ, കുവൈറ്റിൽ പള്ളിയുടെയും പ്രാര്‍ത്ഥനയുടെയും മഹത്വത്തെ മുക്രി അപമാനിച്ചുവെന്ന് ആക്ഷേപം, മുക്രിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു

ട്രൗസറിട്ട് വാങ്ക് വിളിച്ച മുക്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പള്ളിയുടെയും പ്രാര്‍ത്ഥനയുടെയും മഹത്വത്തിനു നിരക്കാത്ത രീതിയില്‍ വാങ്ക് വിളിച്ചെന്ന് ആരോപിച്ച് മുക്രിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കുവൈത്തിലെ മതകാര്യങ്ങളുടെ ചുമതലയുള്ള ഔഖാഫ് മന്ത്രാലയം മുക്രിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രൗസറിട്ട് വാങ്ക് വിളിക്കുന്ന മുക്രിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. കുവൈത്തിലെ അല്‍ റിഹാബ് പ്രദേശത്താണ് വിവാദപരമായ സംഭവം അരങ്ങേറിയത്.
അല്‍ റിഹാബിലെ അബ്ദുല്ല ബിന്‍ ജാഫര്‍ പള്ളിയില്‍ വെച്ച് ഷോര്‍ട്ട് ധരിച്ച് മുക്രി വാങ്ക് വിളിക്കുന്നത് തന്റെ മൊബൈലില്‍ പകര്‍ത്തിയ സന്ദര്‍ശകന്‍ ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നാലെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. വെള്ള ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് മുക്രി വാങ്ക് വിളിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
അതോടൊപ്പം തന്നെ ഇത് പള്ളിയുടെയും പ്രാര്‍ത്ഥനയുടെയും മഹത്വത്തെ മുക്രി അപമാനിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഉയരുന്നത്. വിവാദമായതോടെ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന് ഔഖാഫ് മന്ത്രാലയം അറിയിക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുന്നുവെന്നും ഔഖാഫ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത മുക്രിയെ പബ്ലിക് പ്രോസിക്യൂഷന് മുന്‍പാകെ ഹാജരാക്കിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha



























