പ്രതീക്ഷകൾ അസ്തമിച്ച് പ്രവാസികൾ; തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായ 380 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ സൗദി അധികൃതർ നാടുകടത്തി, ഇതില്‍ മുപ്പത് പേര്‍ മലയാളികൾ, നടപടികൾ കടുപ്പിച്ച് അധികൃതർ

കൊറോണ വ്യാപനത്തിന് പിന്നാലെ വിളക്കുകൾ നീക്കിയിരിക്കുകയാണ് സൗദി അറേബ്യ. ഇനിമുതൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് നേരിട്ട് തന്നെ സൗദിയിലേക്ക് യാത്ര ചെയ്യാം. എന്നാൽ ഇതോടൊപ്പം തന്നെ നടപടികൾ കടുപ്പിക്കുകയാണ് അധികൃതർ. ഇതിനോടകം തന്നെ മലയാളികളടക്കം നിരവധിപേരെ നാടുകടത്തി.....
തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായ 380 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ സൗദി അധികൃതർ നാടുകടത്തി. ഇതില്‍ മുപ്പത് പേര്‍ മലയാളികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. താമസ രേഖയില്ലാത്തതിനും ഇഖാമയില്‍ രേഖപ്പെടുത്താത്ത ജോലി ചെയ്തതിനും മറ്റു നിയമ ലംഘനങ്ങള്‍ക്കും പിടിയിലായവരാണ് ഇത്തരത്തിൽ നാടുകടത്തപ്പെട്ടത്. ഇതോടെ ഈ മാസം സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും ഇന്ത്യയിലെത്തിയവരുടെ എണ്ണം 763 ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു..
അതേസമയം യു പി, ബീഹാര്‍ സ്വദേശികളാണ് ഇങ്ങനെ നാടുകടത്തിപ്പെട്ടവരില്‍ ഭൂരിഭാഗവും. സൗദി എയര്‍ലൈന്‍സിലാണ് ഇവരെ ഡല്‍ഹിയിൽ എത്തിച്ചത്. കൂടാതെ 150 ഇന്ത്യക്കാര്‍ കൂടി നാടുകടത്തല്‍ കേന്ദ്രത്തിലുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൊഴില്‍, താമസ നിയമലംഘനത്തിന്റെ പേരില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന വ്യാപകമായി തന്നെ തുടരുകയാണ്.
നിയമലംഘനത്തിന്റെ പേരില്‍ പിടിയിലായി തര്‍ഹീല്‍ അഥവാ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ ഇന്ത്യന്‍ എംബസി ഇടപെട്ട് ആവശ്യമായ രേഖകള്‍ ശരിയാക്കി നൽകിയാണ് നാട്ടിലെത്തിക്കുന്നത്. ഇവരില്‍ ക്രിമിനല്‍ കേസുകളില്‍ പെടാത്തവരെ സൗദി സര്‍ക്കാരിന്റെ ചെലവിലാണ് അവരുടെ നാടുകളിലേക്ക് എത്തിക്കുന്നത്. 300 ഓളം പേര്‍ ഉണ്ടെങ്കില്‍ ഒരു വിമാനത്തില്‍ എല്ലാവരെയും അയക്കാറാണ് പതിവ്.
കൂടാതെ റെസിഡന്‍സ് വിസയില്‍ (ഇഖാമ) രേഖപ്പെടുത്തിയതിന് വിരുദ്ധമായ ജോലികള്‍ ചെയ്യുന്നവരെ പിടികൂടുന്നതിന് സൗദി അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെ ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധി പേര്‍ പിടിയിലായതായി റിപ്പോർട്ട്. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി വയറിംഗ്, പെയിന്റിംഗ്, ടൈല്‍സ് വര്‍ക്ക്, മേസന്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരാണ് തുറൈഫില്‍ അധികൃതർ പിടികൂടിയത്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പുലര്‍ച്ചെ തന്നെ പുതിയ കെട്ടിടങ്ങളില്‍ ജോലിക്കെത്താന്‍ ശ്രമിച്ച പലരും ഇത്തരത്തിൽ പിടിയിലായി.
തൊഴിലാളികള്‍ യാത്ര ചെയ്തുവന്ന വാഹനങ്ങള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പലരും പിടിയിലായത്. ഇഖാമയില്‍ ഡ്രൈവര്‍ പ്രൊഫഷനാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലീസ് ആവശ്യപ്പെടുകയുണ്ടായി. ആമില്‍ മന്‍സില്‍ അഥവാ വീട്ടു ജോലിക്കാരന്‍ എന്ന വിസയിലെത്തിയും ധാരാളം പേര്‍ മറ്റു ജോലികള്‍ ചെയ്തുവരുകയാണ് എന്നും പോലീസ് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. സ്‌പോണ്‍സര്‍മാര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കിയാണ് മറ്റു ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ സൗദിയില്‍ ഇത് നിയമ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ആയതിനാൽ തന്നെ ഇത്തരത്തിൽ അനധികൃതമായി ജോലി ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയാണ്.
അതോടൊപ്പം തന്നെ അനധികൃത താമസക്കാരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡുകളില്‍ 16,397 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ഉള്‍പ്പെടെ ലംഘിച്ച് അനധികൃതമായി കഴിയുന്നവരാണ് ഇത്തരത്തിൽ അറസ്റ്റിലായത്. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സും (ജവാസാത്ത്) ചേര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഇത്രയേറെ പേര്‍ കുടുങ്ങിയത്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha



























