ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് ഉടന്‍; കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതർ, വൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ദിവസം പ്രവേശിക്കാവുന്ന യാത്രക്കാരുടെ എണ്ണം 10,000 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പ്രവാസികൾക്കായി പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതർ. പ്രവാസികൾക്കായി എല്ലാം സജ്ജമാക്കി. കുവൈറ്റിന്റെ നിർണായക പ്രഖ്യാപനത്തിന് പിന്നാലെ സർവീസുകൾക്കായി കാത്തിരിക്കുകയാണ് പ്രവാസികൾ....
ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ദിവസം പ്രവേശിക്കാവുന്ന യാത്രക്കാരുടെ എണ്ണം 10,000 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് പ്രവാസികൾക്കുള്ള വഴി തുറക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമാക്കി ഉയര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് മന്ത്രി സഭായോഗത്തിന്റെ തീരുമാനം പുറത്തത് വന്നത്.
ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള യാത്രാനുമതി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ആഗസ്ത് 18ന് ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനം കൈക്കൊണ്ടിരുന്നുവെങ്കിലും തീരുമാനം ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. വിമാനത്താവളത്തിലെത്താവുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു ഇതിനു കാരണമായി അധികൃതർ പറഞ്ഞത്. ഇതുവരെ 7500 പേര്‍ക്ക് മാത്രമായിരുന്നു ഒരു ദിവസം വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിരുന്നത്.
ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കു തന്നെ ഈ എണ്ണം മതിയാവാത്ത അവസ്ഥയാണ് ഉരുവായിരിക്കുന്നത്. ഇതോടൊപ്പം ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടി അനുവദിച്ചു കൊണ്ട് വിമാനത്തിലെ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ല. കൂടാതെ ഇങ്ങനെ കുറഞ്ഞ യാത്രക്കാരുമായി വിമാനങ്ങള്‍ സര്‍വീസ് നടക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ പ്രതിദിന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കാര്‍ മുമ്പാകെ വച്ചത്.
കൊറോണ വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളത്തിലെത്താവുന്ന യാത്രക്കാരുടെ എണ്ണം അധികൃതർ നിയന്ത്രിച്ചത്. കൊവിഡിന്റെ തുടക്കത്തില്‍ 1000 യാത്രക്കാരെ മാത്രമായിരുന്നു ഒരു ദിവസം അനുവദിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുകയായിരുന്നു അധികൃതർ. യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്തിക്കൊണ്ടുള്ള മന്ത്രിസഭയുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പതിനായിരക്കണക്കിന് പ്രവാസികള്‍.
കൂടാതെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴു മാസത്തെ യാത്രാ വിലക്കിന് ശേഷം ആഗസ്ത് ഒന്നു മുതല്‍ വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് കുവൈറ്റ് യാത്രാനുമതി നല്‍കിയിരുന്നുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുകയായിരുന്നു. കൊവിഡിന്റെ ഡെല്‍റ്റ വൈറസ് വ്യാപനം രൂക്ഷയമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക് തുടര്‍ന്നത്. പിന്നാലെ പ്രവാസികൾക്ക് ഉടൻ തന്നെ കുവൈറ്റിലേക്ക് യാത്രതിരിക്കാനാകും എന്ന പ്രതീക്ഷയാണ് ഉള്ളത്.
https://www.facebook.com/Malayalivartha



























