7,500ൽ നിന്നും 10,000ത്തിലേക്ക്; വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ ശേഷി ഉയർത്തുന്നതിൽ അതിനിർണായകമായ തീരുമാനവുമായി കുവൈറ്റ്

കുവൈത്തിൽ അതിനിർണായകമായ മറ്റൊരു തീരുമാനം എടുത്തിരിക്കുകയാണ്.ക്യാബിനറ്റ് യോഗത്തിൽ വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ ശേഷി ഉയർത്തുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിരിക്കുകയാണ്.
നിലവിൽ ഇപ്പൊൾ 7,500 ആണ് ഉള്ളത്. ഇതിൽ നിന്നും 10,000 ആയി ഉയർത്തിക്കൊണ്ടുള്ള തീരുമാനമാണ് ക്യാബിനറ്റ് എടുത്തിരിക്കുന്നത്. പുതിയ തീരുമാനത്തിന് അനുസൃതമായി ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാട്ട അനുവദിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് പ്രതിവാരം 760 യാത്രക്കാർക്ക് പ്രവേശിക്കാനുള്ള അനുമതിയാണുള്ളത്.
കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയർവേസിന് പ്രതിവാരം 230 യാത്രക്കാരെയും ജസ്സീറ എയർവേസിന് 150 യാത്രക്കാരെയും പ്രതിവാരം അനുവദിക്കും. ഇന്ത്യൻ വിമാന കമ്പനികൾക്കും പ്രതിവാരം 380 യാത്രക്കാരെ അനുവദിക്കും . ഇതു സംബന്ധിച്ച ഔദ്യോഗിക വിഞ്ജാപനം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
പക്ഷേ , സർവിസ് ആരംഭിക്കുന്ന തീയതി വ്യോമയാന വകുപ്പ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ വ്യോമയാന വകുപ്പുമായി കുവൈത്ത് അധികൃതർ ചർച്ചകൾ തുടങ്ങിയ വിവരങ്ങൾ പുറത്തുവരുന്നു. അതേസമയം ഒക്ടോബർ ഒന്നിന് മുന്നേ കൊവിഡ് വാക്സിൻ എടുക്കാത്ത പ്രവാസികൾക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന് കുവൈറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സപ്തംബര്‍ ഒന്ന് മുതല്‍ 100 ശതമാനം ശേഷിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കും. അതുകൊണ്ടുതന്നെ പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി .
തൊഴിലുടമകള്‍ തന്നെ മുൻകൈയ്യെടുത്ത് പ്രവാസികള്‍ക്കിടയിലെ വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്തണം. സപ്തംബര്‍ 30 ആകുമ്പോഴേക്കും രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകളും ഒരു ഡോസ് വാക്‌സിന്‍ എന്ന കടമ്പ കടന്നിരിക്കണം.
https://www.facebook.com/Malayalivartha



























