മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തും; ഓരോന്നായി വിലക്കുകൾ നീക്കി ഒമാൻ, ഇന്ത്യ ഉള്‍പ്പടെയുള്ള മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് 12 മുതല്‍ നേരിട്ടു പ്രവേശനം അനുവദിക്കും

ഗൾഫ് രാഷ്ട്രങ്ങൾ ഓരോന്നായി വിലക്കുകൾ നീക്കി പ്രവാസികൾക്കായി കാത്തിരിക്കുകയാണ്. നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് നീങ്ങുകയാണ്. സർവീസുകൾ എല്ലാം റെഡിയായി. നിബന്ധനകൾ എല്ലാം തന്നെ കൃത്യമായി പാലിക്കണം എന്ന് അധികൃതർ പറയുകയാണ്....
ഇന്ന് മുതൽ വിലക്കുകൾ നീങ്ങുകയാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് 12 മുതല്‍ നേരിട്ടു പ്രവേശനം അനുവദിക്കുകയുണ്ടായി. മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ വരും ദിവസങ്ങളില്‍ മടങ്ങിയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സാധുവായ താമസ വീസ കൈവശമുള്ള പ്രവാസികള്‍ക്കും പുതിയ വീസക്കാര്‍ക്കും നാളെ മുതല്‍ ഒമാനില്‍ പ്രവേശിക്കാൻ സാധിക്കും. ഒമാനില്‍ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സീന്റെ രണ്ട് ഡോസോ ആദ്യ ഡോസോ സ്വീകരിച്ചുവെന്നതിന് ക്യൂ ആര്‍ കോഡുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
രാജ്യം അംഗീകരിച്ച വാക്‌സീനുകള്‍ ഇവയാണ്;
ആസ്ട്രാസെനക/കൊവിഷീല്‍ഡ്
മൊഡേണ
ഫൈസര്‍/ബയോടെക്
ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍
ആസ്ട്രാസെനക/ഓക്‌സഫഡ്
സിനോഫാം
സിനോവാക്
സുപ്ടുനിക്
അതോടൊപ്പം തന്നെ 18 വയസ്സിന് താഴെയുള്ളവരും വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യപരമായി സ്ഥിരീകരിക്കപ്പെട്ട പ്രശ്‌നമുള്ളവരും വാക്‌സീന്‍, പി സി ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തുകഴിഞ്ഞവര്‍ക്കും നാളെ മുതല്‍ മടങ്ങിവരാൻസാധിക്കുന്നതാണ് . ഇതിനായി തൊഴിലുടമ അപേക്ഷ നല്‍കുകയും വീസ സ്റ്റാറ്റസ് പുതുക്കുകയും ചെയ്യണം.
ഒമ്പത് മണിക്കൂറില്‍ കുറയാത്ത യാത്രാ ദൈര്‍ഘ്യമുള്ള എല്ലാ യാത്രക്കാരും 96 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുത്തേണ്ടതാണ്. ഹ്രസ്വ ദൂര വിമാന യാത്രക്കാര്‍ 72 മണിക്കൂറില്‍ എടുത്ത പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആണു ഹാജരാക്കേണ്ടത്. പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല.
https://www.facebook.com/Malayalivartha



























