വനിതകൾക്ക് 110 ദിനാറും പുരുഷന്മാർക്ക് 100 ദിനാറും മിനിമം വേതനം; ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പുതിയ നിബന്ധനകള്‍
ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാറുണ്ട്. എന്നാൽ ഇനിമുതൽ റിക്രൂട്ട്മെന്റ് ചെയ്യണമെങ്കിൽ പുതിയ നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമേ റിക്രൂട്ട്മെന്റ് നടത്തുകയുള്ളൂ.
പുതിയ നിബന്ധനകൾ കർശനമാക്കുവാൻ ഒരുങ്ങുകയാണ് കുവൈറ്റ്. വനിതകൾക്ക് 110 ദിനാറും പുരുഷന്മാർക്ക് 100 ദിനാറും മിനിമം വേതനം ക്രമീകരിച്ച ശേഷമേ ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ടിങ് നടക്കുകയുള്ളൂ എന്ന് തീരുമാനിച്ചിരിക്കുകയാണ്.
പുതിയ നിബന്ധനകൾ തയ്യാറാക്കിയത് കുവൈത്തിലെ ഇന്ത്യൻ എംബസിയും ഫെഡറേഷൻ ഓഫ് ഡോമെസ്റ്റിക് ലേബർ റിക്രൂട്മെന്റ് ഓഫീസും ഒന്നിച്ച് ചേർന്നാണ് . റിക്രൂട്മെന്റ് ഓഫിസുകളുടെ യൂണിയൻ അറിയിച്ചിരിക്കുന്നത് നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ റിക്രൂട്മെന്റ് നടത്തുകയുള്ളൂവെന്നാണ്.
മുന്നോട്ട് വച്ചിട്ടുള്ള നിബന്ധനകൾ അംഗീകരിച്ച് അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുത്താൽ മാത്രമേ ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെന്റ് സാധ്യമാകൂവെന്നും ഫെഡറേഷൻ ഓഫ് ഡോമെസ്റ്റിക് ലേബർ റിക്രൂട്മെന്റ് ഓഫീസ് ബന്ധപ്പെട്ട അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്തിലെ ഇന്ത്യൻ എംബസി ഡോമെസ്റ്റിക് ലേബർ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിബന്ധന മുന്നോട്ട് വച്ചതായി റിക്രൂട്ട്മെന്റ് ഓഫീസ് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തൊഴിലാളികളുടെ കുറഞ്ഞ പ്രായം 30 വയസ്സും കൂടിയ പ്രായം 55 വയസ്സായും ക്രമീകരിച്ച തായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.നിയമസഹായം സൗജന്യമായി തൊഴിലാളികൾക്ക് ചെയ്യും .
പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല. സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ശമ്പളം എല്ലാ മാസവും കൃത്യമായി അക്കൗണ്ടിലൂടെ നൽകുകയും വേണം. പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം.
റിക്രൂട്ട്മെന്റിന്റെ പേരിൽ തൊഴിലാളിയുടെ ശമ്പളം പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് സാധിക്കില്ല. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും കുവൈത്ത് തൊഴിൽ നിയമ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് കൊടുത്തിരിക്കണം.
നിരവധി വ്യവസ്ഥകളാണ് ഇവർ മുന്നോട്ടുവച്ചിരിക്കുന്നത് ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ നിയമിക്കണമെങ്കിൽ ഈ നിയമങ്ങൾ കർശനമായി പാലിച്ചേ മതിയാവൂ.
https://www.facebook.com/Malayalivartha