വാസ്‌കീന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കും പ്രവാസികള്‍ക്ക് ഒമാനില്‍ മടങ്ങിയെത്താം; ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും പിസിആര്‍ പരിശോധനക്ക് വിധേയമാകണം

ഗൾഫ് രാഷ്ട്രങ്ങൾ വിലക്കുകൾ നീക്കി പഴയനിലയിലേക്ക് കടക്കുകയാണ്. ഇനിയും കാത്തിരിക്കാനാകാതെ പ്രവാസികൾ തുടർനടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ യാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികൾക്ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയതിന് പിന്നാലെ ഘട്ടം ഘട്ടമായി ഇളവുകളും നൽകുകയാണ്. ഇപ്പോഴിതാ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനം പുറത്തിറക്കിയിരിക്കുകയാണ് ഒമാൻ....
പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന റിപ്പോർട്ടാണ് ഒമാനിൽ നിന്നും പുറത്ത് വരുന്നത്. വാസ്‌കീന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കും ഒമാനിലേക്ക് എത്തിച്ചേരുന്നതിന് അനുമതി നല്‍കിയിരിക്കുകയാണ് സുപ്രീം കമ്മിറ്റി. ഒമാനി പൗരന്‍മാര്‍, സാധുവായ റസിഡന്‍സ് വീസയിലുള്ള വിദേശികള്‍ എന്നിവര്‍ക്ക് വാക്‌സീനെടുക്കാതെയും പ്രവേശനം അനുവദിക്കുന്നതായിരിക്കും. നേരത്തെ വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമായി ഒമാനിലേക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ വാക്‌സീന്‍ സ്വീകരിക്കാതെ ഒമാനിലെത്തുന്നവര്‍ യാത്രക്ക് മുമ്പ് പിസിആര്‍ പരിശോധന നടത്തണം.
ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും പിസിആര്‍ പരിശോധനക്ക് വിധേയമാകേണ്ടതാണ്. തുടര്‍ന്ന് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുകയും വേണം. ഇലക്ട്രോണിക് ബ്രെസ്‍ലെറ്റ് ധരിക്കണം. കൂടാതെ സ്വദേശികള്‍ക്ക് വീടുകളില്‍ ക്വാറന്റീൻ പൂര്‍ത്തിയാക്കാൻ സാധിക്കും. വിദേശികള്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിൽ കഴിയണമെന്നും സുപ്രീം കമ്മിറ്റി അറിയിക്കുകയുണ്ടായി. എട്ടാം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്തണം.
അതേസമയം ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി പ്രാദേശിക, അന്തര്‍ദേശീയ സര്‍വിസുകള്‍ നടത്താന്‍ പ്രമുഖ വിമാനക്കമ്പനികള്‍ക്ക് ഒമാന്‍ വിമാനത്താവള കമ്പനി അനുമതി നല്‍കിയിരിക്കുകയാണ്. കോവിഡ് കേസുകളും മരണവും കുറഞ്ഞ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി തുടര്‍ന്നുവന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടത്.
ഒമാന്‍ എയറും സലാം എയറും എയര്‍ഇന്ത്യ എക്സ്പ്രസുമടക്കം കമ്പനികള്‍ ഒക്ടോബറോടെ വിവിധ സ്ഥലങ്ങളിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നതാണ്. കര്‍ശനമായ ആരോഗ്യ സുരക്ഷ മുന്‍കരുതലുകളാണ് മസ്കത്ത്, സലാല വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഒമാന്‍ എയര്‍പോര്‍ട്സിെന്‍റ മസ്കത്ത് വിമാനത്താവളം വൈസ് പ്രസിഡന്‍റ് സഊദ് ബിന്‍ നാസര്‍ അല്‍ ഹുബൈഷി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























