ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്; ഒക്ടോബര്‍ മൂന്നു മുതല്‍ പ്രാബല്യത്തില്‍, അപകടങ്ങൾ കുറയ്ക്കാനെന്ന് അധികൃതർ
കുവൈത്തില്‍ പ്രധാന ഹൈവേകളില്‍ ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. വിലക്ക് ഒക്ടോബര്‍ മൂന്നു മുതല്‍ പ്രാബല്യത്തിൽ വരുന്നതാണ്. ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഫസ്റ്റ് റിങ് റോഡ്, ഫോര്‍ത്ത് റിങ്, ഫിഫ്ത് റിങ്, സിക്‌സ്ത് റിങ്, സെവന്‍ത് റിങ്, 30ആം നമ്പര്‍ കിങ് അബ്ദുല്‍ അസീസ് റോഡ്, 40ആം നമ്പര്‍ കിങ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ്, 50ആം നമ്പര്‍ കിങ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡ്, 60ആം നമ്പര്‍ ഗസ്സാലി റോഡ്, ജഹ്റ റോഡ്, ജമാല്‍ അബ്ദുല്‍ നാസര്‍ ഫ്ലൈ ഓവര്‍ , ശൈഖ് ജാബിര്‍ പാലം എന്നീ റോഡുകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം തീരുമാനമെടുക്കുന്നതിനു മുന്നോടിയായി ഫെഡറേഷൻ ഓഫ് ഡെലിവറി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും റോഡുകളിലെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
കൂടാതെ ഡെലിവറി ബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലക്റ്റിവ് ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാനും ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കാനും അധികൃതർ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രധാന റോഡുകളിൽ വിലക്ക് ഏർപ്പെടുത്തിയതിൽ കഫേ ഉടമകളുടെ യൂണിയനും ഡെലിവറി കമ്പനികൾക്കും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























