ഇത് അഭിമാന നിമിഷം; വർഷങ്ങളായി യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന മലയാളി താരങ്ങളായ മിഥുൻ രമേശിനും നൈല ഉഷയ്ക്കും ഗോൾഡൻ വിസ സമ്മാനിച്ച് യുഎഇ, ഗോൾഡൻ വിസ ലഭിക്കുന്ന മലയാളത്തിലെ ആദ്യ നടിയായി നൈല ഉഷ

കഴിഞ്ഞ ആഴ്ചയായിരുന്നു മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും താരചക്രവർത്തി മോഹൻലാലിനും യുവതാരം ടൊവിനോ തോമസിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചത്. അതിനു പിന്നാലെ ഇപ്പോഴിതാ പ്രവാസികൾക്ക് അഭിമാനമായി നിരവധി താരങ്ങളും ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരിക്കുകയാണ്. തികച്ചും മലയാളികൾക്ക് യുഎഇ അഭിമാനപൂര്ണമായ നിമിഷമാണ് സമ്മാനിക്കുന്നത്. പ്രേക്ഷകരുടെ പ്രിയ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചതിന്റ ത്രില്ലിലാണ് പ്രവാസികൾ ഏവരും...
വർഷങ്ങളായി യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന മലയാളി താരങ്ങളായ മിഥുൻ രമേശ്, നൈല ഉഷ എന്നിവർക്കും ഗോൾഡൻ വിസ സമ്മാനിച്ചിരിക്കുകയാണ് യുഎഇ അധികൃതർ. ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചതായുള്ള വിവരം അറിയിച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് മിഥുൻ രമേശ് കുറിച്ചതിങ്ങനെയായിരുന്നു.
അങ്ങനെ ഞാനുമൊരു ഗോൾഡൻ വിസക്കാരനായി എന്ന് കുറിച്ചുകൊണ്ടാണ് മിഥുൻ രമേശ് തന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആർഎൻൻ്റെ ഭാഗമായി നീണ്ട പതിനേഴ് വർഷങ്ങളായി ഈ സുന്ദരമായ രാജ്യത്ത് താനുണ്ട്. ഇന്നും അവിടെ തന്നെ തുടരുകയുമാണ്. വളരെ വിനയാന്വിതനായിട്ടാണ് ഈ അംഗീകാരം എന്നോട് ചേർത്തുവെക്കപ്പെടുന്നത്. കുറച്ച് പേരുടെ പേരുകൾ മാത്രം പറയുന്നത് നീതിയുക്തമാകില്ലെന്നുറപ്പാണ്. പക്ഷേ എങ്കിലും മഹ്മൂദ് അൽ റഷീദിന് ഹൃദയത്തിൽ നിന്നും വലിയൊരു നന്ദിയും കടപ്പാടും അറിയിക്കുകയാണ്. ഒപ്പം തന്നെ ജമാദുസ്മാനും ഗോൾഡൻ വിസയ്ക്കായി എല്ലാത്തിനുമായി എല്ലായിടത്തുമായി ഓടി നടന്ന ചെറിയ മുനീറിനും നന്ദി പറയുന്നു.....
#goldenvisa #uae #honor #dubai #17yearsinuae എന്നീ ഹാഷ്ടാഗുകളോടെയാണ് മിഥുൻ തനറെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നൈല ഉഷയും ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നന്ദി അറിയിച്ചിരിക്കുകയാണ്. ഈ സുന്ദരമായ രാജ്യത്തിൻ്റെ ഭാഗത്ത് നിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ കഴിഞ്ഞതിൽ തീർത്തും അഭിമാനിക്കുന്നു. എആർഎൻ ഹിറ്റ് 96.7 എഫ്എമ്മിന് നന്ദി. #uaegoldenvisa #mydubai #thebigbreakfastclub എന്നീ ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ രണ്ടു പേരും ഒരേ സ്ഥാപനത്തിലാണ് ജോലി നോക്കി വരുന്നത്.
അതേസമയം മലയാളത്തിലെ മറ്റ് യുവ സൂപ്പര്‍താരങ്ങള്‍ക്കും ഉടൻ തന്നെ ഗോള്‍ഡൻ വീസ ലഭിച്ചേക്കാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകൾ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. ലോകത്ത് തന്നെ ആദ്യമായാണ് യുഎഇയിൽ കൾചറൽ വീസ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ ചലച്ചിത്ര നടൻമാര്‍ക്ക് നേരത്തെ തന്നെ ഗോള്‍ഡൻ വിസ ലഭിച്ചിരുന്നു.
ഇന്ത്യൻ ചലച്ചിത്ര മേഖലക്കുള്ള യു എ ഇ സർക്കാരിന്റെ ആദരമാണിതെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. പത്തു വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി എന്നത്. സാനിയ മിർസ ഉൾപ്പടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകി സർക്കാർ ആദരിച്ചിരുന്നു. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍. യു.എ.ഇ. ഭരണകൂടം വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. നിരവധി മലയാളികളാണ് ഇതിന് അർഹരായത്.
https://www.facebook.com/Malayalivartha



























