ചരിത്രപ്രഖ്യാപനവുമായി സൗദി അറേബ്യ; ആദ്യമായി വനിതകൾ സായുധ സൈന്യത്തിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ച് ഇന്ന് പുറത്തിറങ്ങി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചരിത്ര പ്രഖ്യാപനമാണ് സൗദി നടത്തിവരുന്നത്. വനിതകൾക്ക് പ്രാധാന്യം നൽകി കൂടുതൽ മികച്ച തൊഴിലവസരങ്ങളാണ് അവർക്കായി ഒരുക്കി വരുന്നത്. നിരവധി വനിതകൾ ഇതിനോടകം തന്നെ രാജ്യത്തെ മുൻനിരയിൽ എത്തിച്ചേരുകയുണ്ടായി. ഈ തീരുമാനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്....
ചരിത്രപ്രഖ്യാപനം നടത്തി സൗദി അറേബ്യ . ആദ്യമായി വനിതകൾ സായുധ സൈന്യത്തിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ചാണ് ഇന്ന് പുറത്തിറങ്ങിയത്. ഈ വർഷം ഫെബ്രുവരിയിലാണ് വനിതകളടക്കമുള്ളവർക്ക് സൈന്യത്തിൽ ചേരാനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ സായുധ സേനാ വിഭാഗത്തിലേക്ക് നിരവധി പേർ അപേക്ഷകരായി എത്തിയിരുന്നു. ഇതിൽ നിന്നുള്ളവരാണിന്ന് പരിശീലനം പൂർത്തിയാക്കി രംഗത്തിറങ്ങിയത്. വ്യോമ, നാവിക, റോയൽ സൈനിക വിഭാഗങ്ങളിൽ വനിതാ സൈനികർ പരിശീലനം നടത്തി വരുന്നുണ്ട്. മിസൈൽ ഓപ്പറേഷൻ, മെഡിക്കൽ വിഭാഗം എന്നീ മേഖലകളിലും സ്ത്രീകൾ അപേക്ഷ നൽകി പരിശീലനത്തിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. 21 വയസ്സിനു മുകളിലുള്ളവർക്കാണ് അവസരം. സായുധ സേനയുടെ വനിതാ കേഡർ വിഭാഗത്തിന്‍റെ ആദ്യ ബാച്ചിന്‍റെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയെന്ന് മേജർ ജനറൽ ആദിൽ അൽ ബലവിയാണ് അറിയിച്ചത്.
അതേസമയം, സൗദിയിലെ അല്‍ഹസ്സയില്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. അഞ്ഞൂറോളം വരുന്ന വനിതാ ഡ്രൈവര്‍മാരാണ് കമ്പനിയിലെ ജീവനക്കാര്‍. അല്‍ഹസ്സയില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലേക്കും തലസ്ഥാന നഗരമായ റിയാദിലേക്കുമാണ് വനിതാ ടാക്‌സികള്‍ സര്‍വീസ് നടത്തി വരുന്നത്.
https://www.facebook.com/Malayalivartha



























