പിതാവ് കഴുതയെന്ന് വിളിച്ചെന്ന പരാതിയുമായി മകൻ കോടതിയിൽ; പിതാവിന് കുവൈറ്റ് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

താഴത്ത് വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്ന വിധത്തിലാണ് നമ്മൾ മക്കളെ വളർത്തുന്നത്.... അവർക്ക് ഒരു പോറൽ സംഭവിക്കുന്നത്, അവരുടെ മനസ്സിന് അല്പം വേദനിക്കുന്നത് ഒക്കെ മാതാപിതാക്കളെ സംബന്ധിച്ച് വളരെയധികം വേദന ഉളവാക്കുന്ന കാര്യം തന്നെയാണ്... മക്കളെ മറ്റുള്ളവർ കളിയാക്കുന്നതും താഴ്ത്തിക്കെട്ടുന്നതും ആർക്കും സഹിക്കില്ല....
മാതാപിതാക്കൾക്ക് മക്കളെ എന്തും പറയാമെന്ന സ്വാതന്ത്ര്യം കൂടെ നിലവിലുണ്ട്.... അത്തരത്തിലൊരു സ്വാതന്ത്ര്യം മാതാപിതാക്കൾ എടുക്കുന്നുമുണ്ട്... എന്നാൽ കുവൈറ്റിൽ സംഭവിച്ചിരിക്കുന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്... സ്വന്തം പിതാവിനെതിരെ മകൻ കോടതിയിൽ പോയിരിക്കുകയാണ്...
പണം അപഹരിച്ചതിനോ ആരെയെങ്കിലും കൊലപ്പെടുത്തിയതിനോ അല്ല മകൻ പിതാവിനെതിരെ കോടതിയിൽ പോയത്... തന്നെ പിതാവ് കഴുത എന്ന് വിളിച്ചു എന്ന പരാതിയുമാ യാണ് മകൻ സ്വന്തം പിതാവിനെതിരെ കോടതിയിൽ പോയിരിക്കുന്നത്... എന്നാൽ പരാതിയിൽ കുവൈറ്റ് കോടതിയും കടുത്ത തീരുമാനമെടുത്തു...
മകനെ കഴുതയെന്ന വിളിച്ച പിതാവിന് 200 ദിനാര്‍ പിഴയിട്ട് കുവൈറ്റ് പബ്ലിക് പ്രൊസിക്യൂഷന്‍. സ്വദേശിയായ പിതാവിനെതിരേ മകന്‍ തന്നെ നല്‍കിയ പരാതിയിലാണ് കോടതി വിധി വന്നിരിക്കുന്നത്.പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതിയില്‍ പിതാവ് കുറ്റം സമ്മതിച്ചതെന്നും അതിനെ തുടര്‍ന്നാണ് നടപടിയെന്നുമാണ് .
പക്ഷേ മകനെ കഴുതയെന്ന് വിളിക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മകനെ അപമാനിച്ചുവെന്നും മകന്റെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിച്ചുവെന്നുമുള്ള കുറ്റത്തിനായിരുന്നു കോടതി ശിക്ഷ വിധിച്ചത്.
മക്കളോട് അപമര്യാദയായി പെരുമാറിയതിന് കുവൈറ്റ് കോടതി നേരത്തെയും ശിക്ഷ വിധിച്ചിട്ടുണ്ട്. 2018ല്‍ ആണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായത്. മക്കള്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തിയ മാതാവിനെ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. പഠിക്കാന്‍ കൂട്ടാക്കാതിരുന്ന മക്കളോട് 'കഴുതകളെ പോയി പഠിക്ക്' എന്നു പറഞ്ഞതായിരുന്നു കുറ്റം.
തന്റെ ഭാര്യയ്‌ക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത് ഭർത്താവായിരുന്നു. ഇവര്‍ തെറി വിളിക്കുന്നതിന്റെ വീഡിയോയും ഓഡിയോ ക്ലിപ്പുകളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയരക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ മാതാവിനെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതി ഇവർക്ക് തടവ് ശിക്ഷ വിധിച്ചു . കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് കുവൈറ്റ് നിയമപ്രകാരം കുറ്റകരമാണ്.
ഇത്തരത്തിൽ ഒരു സംഭവം നമ്മുടെ നാട്ടിൽ ആണ് സംഭവിച്ചിരിക്കുന്നത് എങ്കിലെന്ന് ഓർത്തു നോക്കൂ. കേരളത്തിൽ ഒക്കെ മാതാപിതാക്കൾ ദേഷ്യം വരുമ്പോൾ മക്കളെ കഴുതേ എന്നല്ല മറിച്ച് മറ്റു പദങ്ങളും വിളിക്കാറുണ്ട്.
എന്നാൽ നമ്മുടെ നാട്ടിൽ മാതാപിതാക്കൾക്കെതിരെ അത്തരത്തിൽ പരാതി നൽകാനുള്ള നിയമം നിലവിലില്ല. ഉണ്ടായിരുന്നെങ്കിൽ നിരവധി മക്കൾ കോടതിയെ സമീപിക്കേണ്ട കാഴ്ച നമുക്ക് കാണേണ്ടി വന്നേനെ.
https://www.facebook.com/Malayalivartha



























