പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനിമുതൽ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഇനിമുതൽ ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് അധികൃതർ. ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിക്കുകയുണ്ടായി.
കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിൽസക്കുള്ള കവറേജുള്ളതാകണം ഈ ഇൻഷൂറൻസെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. സ്വദേശികൾ ഒഴിച്ചുള്ള മുഴുവൻ യാത്രക്കാർക്കും ഈ നിബന്ധന ബാധകമായിരിക്കും. അഞ്ച് റിയാൽ വരെയാണ് ഇൻഷൂറൻസിന് ചെലവ് വരുന്നത്. ഇൻഷൂറൻസ് നിബന്ധനയെ കുറിച്ചറിവില്ലാത്ത നിരവധി യാത്രക്കാർക്ക് വ്യാഴാഴ്ച കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
അതേസമയം, 4 മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവേശനാനുമതി ലഭിച്ചതോടെ ഒമാനിൽ മലയാളികളടക്കമുള്ള താമസവീസക്കാർ എത്തിത്തുടങ്ങിയിരിക്കുകയാണ്. ഇതോടെ മസ്കത്ത് രാജ്യാന്തര വിമാനത്താവളം നാളുകൾക്കു ശേഷം സജീവമായി.
എന്നാൽ വരും ആഴ്ചകളിൽ വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ ഏവരും. നടപടികൾ വേഗം പൂർത്തിയാക്കാൻ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് ചട്ടങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഒമാൻ-യുഎഇ കര അതിർത്തികളും തുറന്നു കഴിഞ്ഞു.
അതോടൊപ്പം തന്നെ ചെക്പോസ്റ്റുകളിൽ വൻ തിരക്കനുഭവപ്പെടും ചെയ്തിട്ടുണ്ട്. ഒമാനിൽ നിന്നു യുഎഇയിലേക്കു വരുന്നവർ 48 മണിക്കൂറിനകമുള്ള പിസിആർ റിപ്പോർട്ട് കരുതണം. യുഎഇയിൽ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധനയ്ക്കും വിധേയമാകേണ്ടതുമാണ്.
https://www.facebook.com/Malayalivartha



























