അബൂദബി ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലെ 24 കോടിയുടെ ആ ഭാഗ്യവാന്‍ മലയാളി; യുഎഇയില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിയായ അബു താഹിര്‍ മുഹമ്മദിന് 24 കോടിയിലധികം ഇന്‍ഡ്യന്‍ രൂപയാണ് സമ്മാനം

വീണ്ടും ബമ്പറടിച്ച് മലയാളി. അബൂദബി ബിഗ് ടികെറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം തേടിയെത്തിയത് പ്രവാസിയായ മലയാളിയെ. യുഎഇയില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിയായ അബു താഹിര്‍ മുഹമ്മദാണ് 1.2 കോടി ദിര്‍ഹത്തിന്റെ അതായത് 24 കോടിയിലധികം ഇന്‍ഡ്യന്‍ രൂപയുടെ ആ ഭാഗ്യം സ്വന്തമാക്കിയത്. അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഓഗസ്റ്റ് 30ന് 027700 എന്ന നമ്പര്‍ ടികെറ്റെടുത്തത്. സമ്മാനത്തുക ഇവര്‍ വീതിച്ചെടുക്കുന്നതാണ്.
വെള്ളിയാഴ്ച രാത്രിയാണ് ബിഗ് ടികെറ്റിന്റെ 231-ാം സീരിസ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ് ലൈവായി നടന്നത്. ഭാര്യയും അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലാണ് താന്‍ താമസിക്കുന്നതെന്ന് അബു താഹിര്‍ മുഹമ്മദ് ബിഗ് ടികെറ്റ് അധികൃതരോട് പറയുകയുണ്ടായി. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഓരോ തവണയും ടികെറ്റെടുക്കുമ്പോള്‍ വിജയിച്ചാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നില്ലെന്ന് അദ്ദേഹം മറുപടിയും നല്‍കി. ബിഗ് ടികെറ്റിന്റെ ഡ്രീം 12 മില്യന്‍ സീരിസ് 231-ാം നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും നേടിയത് ഇന്‍ഡ്യക്കാര്‍ തന്നെയാണ്.
ഓണ്‍ലൈന്‍ വഴിയെടുത്ത 007943 നമ്ബര്‍ ടികെറ്റിലൂടെ നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്‍ഡ്യന്‍ രൂപ) അദ്ദേഹത്തിന് രണ്ടാം സമ്മാനമായി ലഭിക്കുക. 218228 നമ്ബര്‍ ടികെറ്റിലൂടെ സജിത് കുമാര്‍ പി വി മൂന്നാം സമ്മാനത്തുകയായ ഒരു ലക്ഷം ദിര്‍ഹം നേടി.
ഇന്‍ഡ്യക്കാരനായ ഹരന്‍ ജോഷി 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും (ടികെറ്റ് നമ്ബര്‍ 024342) അഫ്‌സല്‍ പാറലത്ത് (ടികെറ്റ് നമ്ബര്‍ 219099) 40,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. ചൈനീസ് പൗരനായ ഷോങ്‌ദോങ് ഹുവാഗ് ആണ് അഞ്ചാം സമ്മാനം നേടിയത്. 022396 നമ്ബര്‍ ടികെറ്റിലൂടെ 60,000 ദിര്‍ഹമാണ് സമ്മാനം അദ്ദേഹം സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha



























