ഗതാഗത കുരുക്കിൽ അകപ്പെട്ട് കാറിൽ ഇരുന്ന അച്ഛനും മകളും നേരിട്ടത് അതിഭയാനകമായ നിമിഷങ്ങൾ; കുതിച്ചെത്തി വെടിയുതിർത്തത് യുവാവ്; മകളുടെ ശരീരത്തിൽ വെടിയുണ്ടയേൽക്കാതിരിക്കാൻ മകളെ മറഞ്ഞു നിന്ന പിതാവിന് ദാരുണാന്ത്യം

ഗതാഗത കുരുക്കിൽ അകപ്പെട്ട് കാറിൽ ഇരുന്ന അച്ഛനും മകളും നേരിട്ടത് അതിഭയാനകമായ നിമിഷങ്ങൾ.... നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ പിതാവിന് ദാരുണാന്ത്യം... മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവവികാസങ്ങൾ ഇങ്ങനെ...ഷിക്കാഗോയിൽ ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവം ഇന്നലെയാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്.
കാറിൽ ഇരുന്ന പിതാവിനും ആറു വയസ്സുള്ള മകൾക്കും നേരെ അക്രമി വെടിവയ്ക്കുകയായിരുന്നു . വെടിയുണ്ടകളിൽ നിന്നും മകളെ രക്ഷിക്കാൻ മനുഷ്യ കവചമായി നിന്ന പിതാവ് ഒടുവിൽ കൊല്ലപ്പെടുകയായിരുന്നു.
ട്രാവൽ മില്ലർ എന്ന 33 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മകളെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഈ ദുരവസ്ഥ യിലൂടെ കടന്നുപോകേണ്ടി വന്നത് .
മകൾ പുറകിലെ സീറ്റിലായിരുന്നു . ട്രാഫിക് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു യുവാവ് കാറിന്റെ അടുത്ത് വന്നു. ഏകദേശംപതിനെട്ടിനും ഇരുപതിനും മധ്യേ പ്രായമുള്ളയാളായിരുന്നു വന്നത്. യാതൊരു വിധത്തിലുള്ള പ്രകോപനവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.
ഇങ്ങോട്ട് വന്ന് വെറുതെ വെടിവയ്ക്കുകയായിരുന്നു. മകളുടെ ശരീരത്തിൽ വെടിയുണ്ടയേൽക്കാതിരിക്കാൻ പിതാവ് മകളെ മറഞ്ഞു നിൽക്കുകയും ചെയ്തു. അക്രമി നിർത്താതെ കാറിനു നേരെ വെടി വെക്കുകയായിരുന്നു.
വെടിയേറ്റ പിതാവ് കാറിൽ തന്നെ മരിച്ചു വീണു. സംഭവം നടക്കുമ്പോൾ മില്ലർ ഫോണിൽ മാതാവുമായി സംസാരിക്കുകയായിരുന്നു . വെടിയുടെ ശബ്ദം ഫോണിലൂടെ കേട്ടതായി മില്ലറുടെ പിതാവ് ജോസഫ് കിൽമോർ വെളുപ്പെടുത്തി .
അവസാനമായി തന്റെ മകൻ പറഞ്ഞത് വെടിയേറ്റുവെന്നാണ് ആ പിതാവ് വിങ്ങലോടെപറഞ്ഞു.രണ്ടു കുട്ടികളുടെ പിതാവാണ് മില്ലർ. സംഭവത്തെകുറിച്ചു ഡിറ്റക്ടീവ് അന്വേഷണം ആരംഭിച്ചു.
18നും 20നും വയസ്സിനു ഇടയിലുള്ള യുവാവാണ് വെടിവെച്ചതെന്നും ഇയാളെകുറിച്ചു വിവരം ലഭിക്കുന്നവർ 312 744 8261 നമ്പറിൽ അറിയിക്കണമെന്നുംനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവമാണ് അരങ്ങേറിയത്.
https://www.facebook.com/Malayalivartha



























