Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ആ സന്തോഷത്തിന് ദിവസങ്ങള്‍ മാത്രം ആയുസ്!! പ്രസവത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു; ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്താന്‍ വഴിയില്ലാതെ പിതാവ്; കാരുണ്യത്തിന്റെ കരം നീട്ടി സൗദി യുവാവ്

07 SEPTEMBER 2021 06:24 PM IST
മലയാളി വാര്‍ത്ത

പ്രസവത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്താന്‍ വിഷമിച്ച പിതാവിന്റെ അരികിലേക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി സൗദി യുവാവ്. ഹസന്‍ ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേശിക്കാണ് കുഞ്ഞിനെ വളര്‍ത്താന്‍ സഹായ വാഗ്‌ദാനവുമായി സൗദി പൗരന്‍ എത്തിയത്.

സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ ആയിദ് അല്‍ ശമ്മാരിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായാണ് ഹസന്‍ ആബിദീന്‍ ജോലിക്കെത്തിയത്. മൂന്നു വര്‍ഷം മുമ്പാണ് ഹസന്‍ വിവാഹം കഴിച്ചത്. ശേഷം ഭാര്യയെയും ആയിദ് അല്‍ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടു വന്നു.

 

 

 

 

 

രണ്ടു പേരും ആ വീട്ടില്‍ തന്നെ ജോലി ചെയ്ത് കഴിയുന്നതിനിടെ ഹസന്റെ ഭാര്യ ഗര്‍ഭിണിയാകുകയും അല്‍ ജൗഫ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്‌തു. '

ജീവിതത്തിലേക്ക് കടന്നു വന്ന ആ പൊന്നോമനയെ അവര്‍ റഹ്‌മ എന്ന് വിളിച്ചു. എന്നാല്‍ ആ സന്തോഷത്തിന് ദിവസങ്ങള്‍ മാത്രമാണ് ആയുസുണ്ടായിരുന്നത്. റഹ്മയെ പ്രസവിച്ച്‌ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹസന്റെ ഭാര്യ അവരെ വിട്ടു പോയി.

 

 

 

 

 

 

പ്രസവ സമയത്തെ സങ്കീര്‍ണതകളെ തുടര്‍ന്നായിരുന്നു മരണം. ഭാര്യയുടെ മൃതദേഹം അല്‍ജൗഫില്‍ തന്നെ ഖബറടക്കി. എന്നും ഖബറിനരികെ നിറകണ്ണുകളോടെ അയാള്‍ പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്ത് ആശങ്കപ്പെടുമ്പോഴാണ് സ്‌പോണ്‍സര്‍ ആയിദ് അല്‍ ശമ്മാരി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

അപ്പോഴേക്കും സ്‌പോണ്‍സറുടെ ഭാര്യ ഉമ്മുസൈഫ് ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടു കുഞ്ഞുങ്ങളെയും സ്‌പോണ്‍സറുടെ ഭാര്യ മുലയൂട്ടി വളര്‍ത്തി. കഴിഞ്ഞ ഒന്നര വര്‍ഷമായി റഹ്മയെ സ്വന്തം മകളായി കണ്ടുകൊണ്ട് അവര്‍ വളര്‍ത്തുകയാണ്. മകളുടെ കളിയും ചിരിയും ആസ്വദിച്ച്‌ ഹസനും ആ വീട്ടില്‍ കഴിയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (35 minutes ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (55 minutes ago)

പുറംലോകം കാണണ്ടെന്ന വാശി.  (1 hour ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (2 hours ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (2 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (2 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (2 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (2 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (2 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (3 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (3 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (3 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (3 hours ago)

Malayali Vartha Recommends